Image

മതിലിനുള്ളിലെ രാഷ്ട്രീയം (ബി ജോണ്‍ കുന്തറ)

Published on 19 February, 2019
മതിലിനുള്ളിലെ രാഷ്ട്രീയം (ബി ജോണ്‍ കുന്തറ)
പ്രസിഡന്‍റ്റ് ട്രംപ് അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിനുവേണ്ടി പുറപ്പെടുവിച്ച അടിയന്തിരാവസ്ഥ പ്രഗ്യാപനം നിരവധി സംസഥാനങ്ങളില്‍നിന്നും, സംഘനകളില്‍ നിന്നും കോടതി മുഗാന്ധിരമുള്ള വെല്ലുവിളി നേരിടുന്നു.

ഈയൊരു പ്രതികരണം ട്രംപ് നേരത്തെ പ്രതീക്ഷിച്ചിരുന്നു ഈക്കാര്യം അറിയിപ്പ് പുറപ്പെടുവിച്ചസമയം ഇദ്ദേഹം വെളിപ്പെടുത്തി. മുന്‍കാല അനുഭവത്തിന്‍റ്റെ വെളിച്ചത്തില്‍ തന്‍റ്റെ പലേ തീരുമാനങ്ങളും കോടതികളില്‍ വെല്ലുവിളി നേരിടും ഏതാനും ജഡ്ജിമാര്‍ ട്രംപിന്‍റ്റെ ഈ പ്രഗ്യാപനത്തിനു വിലക്കു കല്‍പ്പിച്ചു വിധി നിര്‍ണയിക്കുകയും ചെയ്യും.

സമാന്തരമായി കോണ്‍ഗ്രസ്സിലും, ഈ അടിയന്തിരാവസ്ഥ വിളംബരം റദ്ദാക്കുന്നതിനുള്ള ബില്ല് അവതരിക്കപ്പെടും ഹൌസ് ഡെമോക്രാഅറ്റ്‌സ് നിയന്ധ്രിക്കുന്നതിനാല്‍ പാസ്സാക്കപ്പെടും എന്നാല്‍ സെനറ്റില്‍ ഈ ബില്‍ പാസ്സാകുമോ എന്നത് സംശയം കാരണം സെനറ്റിലെ ഇന്നത്തെ നില റിപ്പബ്ലിക്കന്‍സ് 53 എന്നാണല്ലോ. സെനറ്റിലും പാസ്സായി എന്നു വന്നാല്‍ പ്രസിഡന്‍റ്റിന് ഈ ബില്‍ വീറ്റോ ചെയ്യാീ . വീണ്ടും സെനറ്റില്‍ എത്തും എന്നാല്‍ ഇത്തവണ ബില്‍ പാസാകണമെങ്കില്‍ 51 നു പകരം 63 സെനറ്റേഴ്‌സ് അനുകൂലിക്കണം അത് എന്തായാലും നടക്കില്ല.

സുപ്രീം കോടതി ആയിരിക്കും ഇതിന് ഒരന്ധ്യതീരുമാനം കല്പിക്കുവാന്‍ പോകുന്നത്. ഇന്നത്തെ നിലപാടില്‍ പരമോന്നത കോടതിയില്‍ ഒന്‍പതില്‍, 5 റിപ്പബ്ലിക്കന്‍ ചായ്‌വുള്ള ജഡ്ജിമാര്‍ എന്നാണ്കരുതല്‍. എന്നിരുന്നാല്‍ ത്തന്നെയും ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സ് എവിടെ നില്‍ക്കും എന്നതിലായിരിക്കും അന്തിമ തീരുമാനം .

മുന്‍ കാലങ്ങളിലായി യൂ സ് കോണ്‍ഗ്രസ് പ്രസിഡന്‍റ്റുമാര്‍ക്ക് 470 തില്‍ കൂടുതല്‍ നിയമാനുസ്ശ്രിത അധികാരം, ഇതുപോലുള്ള അടിയന്തിരാവസ്ഥകള്‍ നേരിടുന്നതിന് നല്‍കിയിട്ടുണ്ട് .

മുന്‍പും പലേ പ്രഗ്യാപനങ്ങളും സുപ്രീം കോടതിയില്‍ വെല്ലുവിളിനേരിട്ടിട്ടുണ്ട് എന്നാല്‍ വിരളമായേ വിജയിച്ചിട്ടുള്ളു.1976ല്‍ യൂ സ് കോണ്‍ഗ്രസ് നാഷണല്‍ എമെര്‍ജന്‍സിസ് ആക്ട് (ച ഋ അ ) പാസാക്കി. ഇതില്‍ പ്രസിഡന്‍റ്റിന് രാജ്യ സുരക്ഷ മുന്‍നിറുത്തി വളരെവിപുലമായ അധികാരങ്ങളാണ് നല്‍കിയിരിക്കുന്നത്.

ഇവിടെ ട്രംപ് ഭരണ പക്ഷത്തുനിന്നുമുള്ള വൈറ്റ് ഹൌസ് അഭിഭാഷകര്‍ ഉന്നയിക്കുവാന്‍ സാധ്യതയുള്ള വാദഗതി അടിയന്തിര വിളംബരത്തില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളത് " തെക്കന്‍ അതിര്‍ത്തി ഒരു പ്രധാന കവാടം കുറ്റവാളികള്‍ക്കും സംഘടിത ക്രിമിനല്‍സ് , മയക്കുമരുന്ന് കച്ചവടക്കാര്‍ ഇവര്‍ക്കെല്ലാം" ഇവരുടെ അംഗസംഖ്യ ഓരോ ദിനവും കൂടിവരുന്നു. അനിയന്ത്രിതമാകുന്നു.

1.3 ബില്യണ്‍ ഡോളര്‍ കഴിഞ്ഞ ആഴ്ച പാസ്സായ ബില്ലില്‍ അതിര്‍ത്തി സംരക്ഷണത്തിന് അനുവദിച്ചിട്ടുണ്ട് കൂടാതെ, വിലക്കു കല്പിച്ചുള്ള ആദ്യ കോടതി വിധി വരുന്നതിനു മുന്‍പുതന്നെ ട്രംപ് ഭരണം നല്ലൊരു തുക ഭിത്തി നിര്‍മ്മാണത്തിനായി മിലിട്ടറി ബജറ്റില്‍ നിന്നും ചിലവഴിച്ചിരിക്കും.

ഇനിയിപ്പോള്‍, പരമോന്നത കോടതിയില്‍ ട്രംപ് തോറ്റാല്‍ത്തന്നെയും പൊതുജനം ട്രംപിനെ കാണുവാന്‍ പോകുന്നത് ഇയാള്‍ പരമാവധി, അതിര്‍ത്തി സംരക്ഷണത്തിന് ശ്രമിച്ചു എന്നാല്‍ പ്രതി പക്ഷത്തു നിന്നുമുള്ള രാഷ്ട്രീയ കളികള്‍ അതിന് വിലങ്ങു തടിയായി.

ഡെമോക്രാറ്റ്‌സും ഇവിടെ ഒരു തീക്കളിയാണ് നടത്തുന്നതെന്ന് ഓര്‍ക്കുക, ഭൂരിഭാഗം സ്വതന്ത്ര സമ്മദിതായകരും തെക്കന്‍ അതിര്‍ത്തിയില്‍ ഇന്നു കാണുന്ന നിയന്ത്രണരഹിത കുടിയേറ്റത്തെ എതിര്‍ക്കുന്നവരാണ്. ഇവരാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും ഏത് രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരും എന്ന് തീരുമാനിക്കുന്നത്. ഇവരുടെ മുന്നില്‍ ട്രാപ് സുരക്ഷിതന്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക