Image

കാസര്‍ഗോഡ് കൊലപാതകം: ഒഐസിസി അയര്‍ലന്‍ഡ് പ്രതിഷേധിച്ചു

Published on 19 February, 2019
കാസര്‍ഗോഡ് കൊലപാതകം: ഒഐസിസി അയര്‍ലന്‍ഡ് പ്രതിഷേധിച്ചു
 
ഡബ്ലിന്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തും കൃപേഷും കൊല്ലപ്പെട്ട സംഭവത്തില്‍ ബ്ലാഞ്ചാര്‍ട്‌സ് ടൗണില്‍ ചേര്‍ന്ന ഒഐസിസി അയര്‍ലന്‍ഡ് അടിയന്തരയോഗം ശക്തമായ പ്രതിഷേധിച്ചു. 

പ്രസിഡന്റ് എം.എം ലിങ്ക്‌വിന്‍ സ്റ്റാറിന്റെ അധ്യക്ഷതയില്‍ ബ്ലാഞ്ചാര്‍ട് ടൗണില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍, ഭാരവാഹികളായ ജോര്‍ജുകുട്ടി വാട്ടര്‍ഫോര്‍ഡ്, പ്രശാന്ത് മാത്യു, റോണി കുരിശിങ്കല്‍ പറമ്പില്‍, ഫ്രാന്‍സിസ് ജേക്കബ്, സാബു ജോസഫ്, ജിംസണ്‍ ജെയിംസ്, സുബിന്‍ ബ്ലൂമൗണ്ട്, ഫ്രാന്‍സിസ് ജോസഫ്, ജിയോ, വിന്‍സെന്റ് നിരപ്പേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക