Image

രണ്ടു കുടുംബങ്ങള്‍ക്കു തണലായി പെരിയ സൗഹൃദ വേദി

Published on 19 February, 2019
രണ്ടു കുടുംബങ്ങള്‍ക്കു തണലായി പെരിയ സൗഹൃദ വേദി

അബുദാബി: യുഎഇ യില്‍ 15 വര്‍ഷം പിന്നിട്ട കാസര്‍ഗോഡ് ജില്ലയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദ വേദി നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്ക് നല്കുന്ന വീടിന്റെ താക്കോല്‍ ദാനം ഫെബ്രുവരി 15ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു. 

കഴിഞ്ഞ പതിനാറു വര്‍ഷമായി യുഎ യിലും നാട്ടിലും വിവിധങ്ങളായ ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ ചെയ്തു വരുന്ന പെരിയ സൗഹൃദ വേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തന വിഭാഗമായ സ്വാന്തനം പദ്ധതിയുടെ ഭാഗമായാണ് വീടുകള്‍ നിര്‍മിച്ചു നല്കുന്നത് . പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളില്‍ നിന്നു ഗ്രാമ പഞ്ചായത്തു അംഗങ്ങളില്‍ കിട്ടിയ അമ്പതു അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായ രണ്ടു പേരെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തികള്‍ അഞ്ചു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 

ബേബി , ശ്യാമള എന്നീ രണ്ടു പേര്‍ക്കാണ് വീടുകള്‍ നല്‍കുന്നത് . ഇതില്‍ ഒരു വീട് സൗഹൃദ വേദി അംഗം ഷനോജ് പെരിയ ആണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് . പെരിയ വില്ലേജിലെ ഇരുപതു സന്നദ്ധ സംഘടനകളില്‍ നിന്നും വാര്‍ഡ് അംഗങ്ങളില്‍ നിന്നും കിട്ടിയ അമ്പതു അപേക്ഷകളില്‍ നിന്നാണ് ഏറ്റവും അര്‍ഹരായവരെ തിരഞ്ഞെടുത്തത്.

സൗഹൃദ വേദിയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘടനം കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ ഗോപകുമാര്‍ ആണ് നിര്‍വഹിച്ചത് .

രണ്ടു വീടുകള്‍ നിര്‍മിച്ചു നല്‍കുക വഴി പെരിയ സൗഹൃദ വേദി മറ്റു പ്രവാസ സംഘടനകള്‍ക്ക് മാതൃക യായി മാറിയിരിക്കുകയാണ് . എല്ലാവര്‍ഷവും പറ്റുമെങ്കില്‍ ഓരോ വീട് നിര്‍ധനരായ കുടുംബങ്ങള്‍ക്കു നല്‍കുവാനാണ് സൗഹൃദവേദിയുടെ തീരുമാനം എന്ന് ഭാരവാഹികള്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക