Image

പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് സമ്മാനിച്ചു

അനില്‍ പെണ്ണുക്കര Published on 19 February, 2019
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് സമ്മാനിച്ചു
അകാലത്തില്‍ മരണപ്പെട്ട പ്രവീണ്‍ വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ഒരു പുരസ്കാര സമര്‍പ്പണം കൂടി .2019ലെ മികച്ച ക്രിമിനല്‍ ജസ്റ്റിസ് സ്റ്റുഡന്റിനുള്ള പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌ക്കോളര്‍ഷിപ് സമ്മാനിച്ചു .ഫെബ്രുവരി പതിനാറിന് പതിനൊന്നുമണിക്ക് പ്രവീണ്‍ വര്‍ഗീസ് പഠിച്ച കാര്‍ബോണ്ടാലേ സൗത്തേണ്‍ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റി (ടകഡ) യില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഇല്ലിനോയിസ് മുന്‍ ഘ.േഗവര്‍ണ്ണര്‍ ഷീലാ സൈമണ്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു.ഫ്‌ളയര്‍ഫില്‍ഡില്‍ നിന്നുള്ള ക്രിമിനല്‍ ജസ്റ്റിസ് വിദ്യാര്‍ത്ഥിയായ ജസീക എലിസബത്ത് സിംസിനാണ് ഈ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചത് .

അകാലത്തില്‍ പൊലിഞ്ഞു പോയ പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബം തങ്ങളുടെ മകന്റെ കൊലപാതകിയെ നിയമത്തിന്റെ മുന്നില്‍ എത്തിക്കുകയൂം, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമുക്കേവര്‍ക്കും അറിവുള്ളതുമാണ് .എന്നാല്‍ വിജയം കാണുന്നതുവരെ തുടരുന്ന പോരാട്ടമാണ് ലൗലി വര്‍ഗീസിന്റേത് മകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ടാണ് ഈ പുരസ്കാരം
ഏര്‍പ്പെടുത്തിയത്.പ്രവീണിനെപ്പോലെ ക്രിമിനല്‍ ജസ്റ്റിസ് പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ വര്‍ഗീസ് കുടുംബം സ്‌കോളര്‍ഷിപ് നല്‍കി ആദരിക്കുവാന്‍ തീരുമാനമെടുത്തത് വലിയ മാതൃകയും ,മകനോടുള്ള സ്‌നേഹത്തിന്റെ ആഴവും വെളിവാക്കുന്ന മഹനീയ മുഹൂര്‍ത്തമാണെന്നു ചടങ്ങില്‍ പങ്കെടുത്തവരെല്ലാം ഒന്നടങ്കം അഭിപ്രായപ്പെട്ടു.പ്രവീണിന്റെ ജീവിതകഥ നിങ്ങള്‍ എന്നും ഓര്‍ക്കണമെന്നും നീതിക്ക് വേണ്ടി ശബ്ദമുയര്‍ത്തണമെന്നും പ്രവീണിന്റെ 'അമ്മ ലൗലി വര്‍ഗീസ് സൂചിപ്പിച്ചു. ക്രിമിനല്‍ ജസ്റ്റിസില്‍ ഉന്നതിയില്‍ എത്തണമെമെന്ന പ്രവീണ്‍ വര്‍ഗീസിന്റെ ആഗ്രഹം തന്നെയാണ് തനിക്കും ഉള്ളതെന്ന് പുരസ്കാര ജേതാവായ ജെസീക്ക അഭിപ്രായപ്പെട്ടു .

ക്രിമിനല്‍ ജസ്റ്റിസില്‍ പി എച്ഛ് ഡി ചെയ്യണമെന്നുള്ള ആഗ്രഹമുള്ള വിദ്യാര്‍ത്ഥിനി കൂടിയാണ് ജസീക്ക .പ്രാദേശിക സ്കൂളുകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ നിന്ന് നിരവധി അച്ചീവ്‌മെന്റുകള്‍ നേടിയ ജെസീക്കയെ തെരഞ്ഞെടുക്കുകയായിരുന്നു .

പ്രവീണിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ സന്ദര്‍ശനവും പാര്‍ത്ഥനയും കഴിഞ്ഞ ശേഷമായിരുന്നു യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ് പുരസ്കാര വിതരണം നടന്നത് .
പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ് ജസീക എലിസബത്ത് സിംസിന് സമ്മാനിച്ചു
Join WhatsApp News
വിദ്യാധരൻ 2019-02-19 20:52:08
ജീവിക്കട്ടെ പ്രവീണിനോർമ്മകൾ ' 
മരിക്കാതെ മണ്ണിൽ.
നീതിക്കായി  പടപൊരുതുവോർക്ക് 
ഉന്മേഷമേകി യെങ്ങും .
ക്ഷണികമായിരുന്നാ ജീവിതമെങ്കിലും
അർത്ഥപൂർണ്ണമാകുന്നു നിങ്ങൾ 
സദ്കർമ്മങ്ങളാൽ നിതാന്തമാക്കുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക