Image

എണ്‍പ്പത്തിയഞ്ചിന്റെ നിറവില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ

ജോസ്‌ കുമ്പിളുവേലില്‍ Published on 16 April, 2012
എണ്‍പ്പത്തിയഞ്ചിന്റെ നിറവില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ
റോം: ആഗോളകത്തോലിക്കാ സഭയുടെ തലവന്‍ ബെനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പപ്പായ്‌ക്ക്‌ എണ്‍പത്തിയഞ്ചാം പിറന്നാള്‍.

1927 ലെ ഈസ്‌റ്ററിന്റെ തലേദിവസമായ ഏപ്രില്‍ 16 ന്‌ ജര്‍മനിയിലെ ബവേറിയന്‍ സംസ്‌ഥാനത്തിലെ മാര്‍ക്‌ട്‌ല്‍ അം ഇന്‍ എന്ന പട്ടണത്തില്‍ ജനിച്ച ജോസഫ്‌ അലോഷ്യസ്‌ റാറ്റ്‌സിംഗറുടെ മാതാപിതാക്കള്‍ ജോസഫ്‌ റാറ്റ്‌സിംഗര്‍ (സീനിയര്‍), മരിയ റാറ്റ്‌സിംഗര്‍ എന്നിവരാണ്‌്‌. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം 1951 ജൂണ്‍ 29 ന്‌ വൈദികപട്ടം സ്വീകരിച്ചു. 1953 ല്‍ തിയോളജിയില്‍ ഡോക്‌ടറേറ്റും നേടി. 1977 മാര്‍ച്ച്‌ 25 ന്‌ പോപ്പ്‌ പോള്‍ ആറാമന്‍ പ്രൊഫ.റാറ്റ്‌സിംഗറെ മ്യൂണിക്‌-ഫ്രൈസിംഗ്‌ അതിരൂപതയുടെ ആര്‍ച്ച്‌ ബിഷപ്പാക്കി.

അക്കൊല്ലം തന്നെ(ജൂണ്‍ 27) കര്‍ദിനാള്‍ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. 1981 ല്‍ വിശ്വാസ തിരുസംഘത്തിന്റെ തലവനായി വത്തിക്കാനിലെത്തിയ കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ അന്താരാഷ്‌ട്ര ദൈവശാസ്‌ത്ര കമ്മീഷന്റെയും പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്റെയും പ്രസിഡന്റായി. ജോണ്‍പോള്‍ രണ്ടാമന്റെ മരണത്തെത്തുടര്‍ന്ന്‌ 2005 ഏപ്രില്‍ 19 നാണ്‌ മാര്‍പാപ്പ സക്കഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതും പുതിയ നാമം സ്വീകരിച്ചതും.

നൂറ്റിയൊന്‍പതു വര്‍ഷത്തിനിടയിലെ ഏറ്റവും പ്രായംകൂടിയ മാര്‍പാപ്പയാവുകയാണ്‌ ബനഡിക്‌ട്‌ പതിനാറാമന്‍. ഒപ്പം ഈ സ്‌ഥാനത്തുതന്നെ പ്രായംകൊണ്ട്‌ ആറാമനും പത്രോസിന്റെ പിന്‍ഗാമിയായി 264 മനും ആയി. മാര്‍പ്പാപ്പായായതിനു ശേഷം കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ 23 വിദേശയാത്രകളിലൂടെ 28 രാജ്യങ്ങളില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്‌. മാര്‍പ്പാപ്പായി തിരഞ്ഞെടുക്കപ്പെട്ട്‌ ആദ്യമായി നടത്തിയ വിദേശയാത്ര ജന്മനാടായ ജര്‍മനിയിലേയക്കക്കായിരുന്നു. 2005 ല്‍ കൊളോണില്‍ നടന്ന ലോകയുവ ജനമേളയില്‍ (വേള്‍ഡ്‌ യൂത്ത്‌ഡേ) പങ്കെടുക്കാനാണ മാര്‍പ്പാപ്പാ ജര്‍മനിയില്‍ എത്തിയത്‌. നിരന്തരം വായനയിലും രചനയിലും തല്‍പ്പരനായ മാര്‍പ്പാപ്പാ രചിച്ച നസറേത്തിലെ യേശു എന്ന പുസ്‌കം ബെസ്റ്റ്‌ സെല്ലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന്റെ മൂന്നാംഭാഗത്തിന്റെ പണിപ്പുരയിലാണ്‌ ഇപ്പോള്‍.

ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പായെപ്പറ്റി ജ്യേഷ്‌ഠ സഹോദരന്‍ മോണ്‍.ജോര്‍ണ്‌ റാറ്റ്‌സിംഗര്‍ പോയ വര്‍ഷം ഒരു പുസ്‌തകം തയാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എന്റെ സഹോദരന്‍ പാപ്പാ എന്ന ശീര്‍ഷകത്തോടുകൂടി തയാറാക്കിയ പുസക്കകത്തില്‍ ഇരുവരുടെയും ചെറുപ്പകാലത്തെ ജീവിതവും, കുടുംബന്ധങ്ങളിലെ കുസൃതികളും, മരിച്ചുപോയ ഏക സഹോദരിയെക്കുറിച്ചുള്ള ഓര്‍മ്മകളും ഒക്കെയാണ്‌ പ്രതിപാദിക്കുന്നത്‌. കൂടാതെ രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഇരുവരും നടത്തിയ നിര്‍ബന്ധിത സൈനികസേവനവും ആഖ്യാന വിഷയമാക്കിയിട്ടുണ്ട്‌.

എണ്‍പത്തിയേഴുകാരനും റെയ്‌ഗന്‍സ്‌ബുര്‍ഗ്‌ കത്തിഡ്രലിലെ മുന്‍ ബാന്റ്‌ മാസ്റ്ററായ മോണ്‍. ജോര്‍ജ്‌ റാറ്റ്‌സിംഗര്‍ ഏഴുതിയ ഈ പുസക്കകത്തിന്‌ 256 പേജുകളുണ്ടക്ക. ചെറുപ്പകാലമുള്‍പ്പടെ മധുരസ്‌മരണകള്‍ അനുസ്‌മരിപ്പിയക്കക്കുന്ന ഏതാണ്ട്‌ നാല്‍പ്പതോളം ജീവനുള്ള ദൃശ്യങ്ങളും പുസ്‌തകത്തില്‍ ആലേഖനം ചെയക്കതിട്ടുണ്ട്‌. ചരിത്രകാരനായ ഡ്യൂസ്സല്‍ഡോര്‍ഫിലെ മിഷായേല്‍ ഹെസെമാന്റെ സഹായത്തോടെയാണ്‌ മോണ്‍സിഞ്ഞോണ്‍ ഈ പുസ്‌തകം തയാറാക്കിയത്‌.
എണ്‍പ്പത്തിയഞ്ചിന്റെ നിറവില്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ
Join WhatsApp News
Anthappan 2013-06-29 09:09:00
Kurian has been given a clean chit to continue what he has been doing. Dharmarajan was under the influence of alcohol when he made the remarks then. He might have been under the influence of drug when he made the remarks now. What a joke?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക