Image

കിസാന്‍ സഭയുടെ രണ്ടാം ലോംഗ്‌ മാര്‍ച്ചിന്‌ ഇന്ന്‌ തുടക്കം

Published on 20 February, 2019
കിസാന്‍ സഭയുടെ രണ്ടാം ലോംഗ്‌ മാര്‍ച്ചിന്‌ ഇന്ന്‌ തുടക്കം
മുംബൈ: അഖിലേന്ത്യാ കിസാന്‍ സഭയുടെ രണ്ടാം ലോംഗ്‌ മാര്‍ച്ചിന്‌ ഇന്ന്‌ തുടക്കം. ബുധനാഴ്‌ച നാസിക്കില്‍ നിന്ന്‌ ആരംഭിക്കുന്ന ലോംഗ്‌ മാര്‍ച്ച്‌ ഫെബ്രുവരി 27 ന്‌ മുംബൈയിലെത്തും.

ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്ന്‌ കിസാന്‍ സഭ അറിയിച്ചു. എട്ടു ദിവസം കൊണ്ട്‌ 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ്‌ മാര്‍ച്ച്‌ അവസാനിക്കുക.

കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ലോംഗ്‌ മാര്‍ച്ചില്‍ വാഗ്‌ദാനം ചെയ്‌ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ്‌ കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്‌.

കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ്‌ കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക