Image

തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ലെന്ന് ആന്റോ ആന്റണി

Published on 20 February, 2019
തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് വാശിയില്ലെന്ന് ആന്റോ ആന്റണി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശിയില്ലെന്ന് ആന്റോ ആന്റണി എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ആന്റോ ആന്റണി. സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നവരെല്ലാം യോഗ്യരാണെന്നും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഡി.സി.സിയില്‍ പ്രശ്‌നങ്ങളില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും ആന്റോ ആന്റണി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയ്‌ക്കെതിരെ പത്തനംതിട്ട ഡി.സി.സി അംഗങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ പണിയെടുക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്നും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തന്റെ ഭാഗം വ്യക്തമാക്കി ആന്റോ ആന്റണി രംഗത്തെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക