Image

ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ മരണപെട്ടു; അഞ്ച്‌ സൈനികര്‍ മഞ്ഞിനടിയില്‍

Published on 20 February, 2019
ഹിമാചല്‍ പ്രദേശില്‍ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ മരണപെട്ടു; അഞ്ച്‌ സൈനികര്‍ മഞ്ഞിനടിയില്‍
കിനാനൂര്‍: ഹിമാചല്‍ പ്രദേശിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി.

ഹിമാചലില്‍ കിനാനൂര്‍ ജില്ലയിലെ നംഗ്യ മേഖലയില്‍ ഇന്ന്‌ ഉച്ചയോടെയാണ്‌ അപകടം ഉണ്ടായത്‌.

ഇന്തോ -ടിബറ്റന്‍ പൊലീസ്‌ സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുക്കുകയാണ്‌. ഹിമാചല്‍ പ്രദേശ്‌ പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്‌.

സൈനികര്‍ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ ഷിപ്‌കി ലാ സെക്ടറില്‍ പട്രോളിംഗ്‌ നടത്തുകയായിരുന്നു. പൊടുന്നനെ ഇവര്‍ സഞ്ചരിച്ച സൈനിക വാഹനത്തിനു മേല്‍ മഞ്ഞിടിഞ്ഞു വീഴുകയായിരുന്നു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക