Image

ഫ്ളോറിഡയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു

പി.പി. ചെറിയാന്‍ Published on 20 February, 2019
ഫ്ളോറിഡയില്‍   ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു
ഫ്ളോറിഡ: പെന്‍സകൊല സിറ്റിയില്‍ ഡിപ്പാര്‍ട്മന്റ് സ്റ്റോറില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശി കോത്ത ഗോവര്‍ധന്‍ റെഡ്ഡി (50) യാണു ഫിബ്രുവരി 19 ചൊവ്വാഴ്ച വൈകിട്ട് കൊല്ലപ്പെട്ടത്.

സംഘം ചേര്‍ന്ന് എത്തിച്ചേര്‍ന്നവരില്‍ മുഖമൂടി ധരിച്ച കറുത്ത വര്‍ഗക്കാരനായ ഒരാളാണ് റെഡ്ഡിക്കു നേരെ നിറയൊഴിച്ചത് . പോലീസ് അന്വേഷണം തുടരുകയാണ്. സ്റ്റോറില്‍ നിന്നും ഒന്നും കളവു പോയിട്ടില്ല എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും ലഭിച്ച വിവരം .

സ്റ്റോറില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു റെഡ്ഡി. ഏഴു വര്‍ഷം മുന്‍പാണ് ഇദ്ദേഹം യുഎസില്‍ എത്തിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. അവര്‍ഹൈദരാബാദിലാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക