Image

പെരിയയില്‍ കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്‍റെ കുടുംബത്തിന് എല്ലാ വാഗ്ദാനങ്ങളും നല്‍കി സിപിഎം നേതൃത്വം. ഇന്നലെ തള്ളിപ്പറഞ്ഞ് ഇന്ന് രഹസ്യമായി സഹായിക്കുന്ന സിപിഎം ശൈലി പുറത്ത്

കല Published on 20 February, 2019
പെരിയയില്‍ കൊലപാതകത്തില്‍ അറസ്റ്റിലായ പീതാംബരന്‍റെ കുടുംബത്തിന് എല്ലാ വാഗ്ദാനങ്ങളും നല്‍കി സിപിഎം നേതൃത്വം. ഇന്നലെ തള്ളിപ്പറഞ്ഞ് ഇന്ന് രഹസ്യമായി സഹായിക്കുന്ന സിപിഎം ശൈലി പുറത്ത്

പെരിയയില്‍ കൂട്ടക്കൊല നടത്തി സിപിഎം ലോക്കല്‍കമ്മറ്റിയംഗം പീതാംബരനെ സിപിഎം പുറത്താക്കുന്നു. കൊലപാതകം വ്യക്തിവൈരാഗ്യം മൂലെമെന്ന് പിതാംബരന്‍ പറയുന്നു. തൊട്ടു പിന്നാലെ പിതാംബരന്‍റെ ഭാര്യ പറയുന്നു അയാള്‍ സ്വന്തമായി ഒന്നും ചെയ്തില്ല, പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ല എന്ന്. തുടര്‍ന്ന് പത്രസമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് അവര്‍ വിഷമം കാരണം ഓരോന്ന് വിളിച്ചു പറയുന്നതാണ് എന്നായിരുന്നു. 
സിപിഎമ്മിനും സംസ്ഥാന സെക്രട്ടറിക്കും അത്ര ഉറപ്പായിരിക്കുന്നു ഒരു പ്രശ്നവും നടന്നിട്ടില്ല എന്ന്. 
പക്ഷെ പിതാംബരന്‍റെ വീട്ടുകാര്‍ സംസാരിച്ചാല്‍ കൂടുതല്‍ പ്രശമാനമാകുമെന്ന് തിരിച്ചറിഞ്ഞതോടെ അവിടെ രഹസ്യ സഹായവുമായി എത്തിയിരിക്കുകയാണ് സിപിഎം നേതൃത്വം. സിപിഎം എം.എല്‍.എ കെ.വി കുഞ്ഞുരാമന്‍ നേരിട്ട് എത്തിയാണ് പിതാംബരനെ സംരക്ഷിക്കുമെന്നും നിയമസഹായം നല്‍കുമെന്നും പറഞ്ഞത്. പണവും വാഗ്ദാനം ചെയ്യപ്പെട്ടു. തുടര്‍ന്ന് പ്രതികരണം തേടിയവരോട് വീട്ടുകാര്‍ പറഞ്ഞത് ഇനിയൊന്നും പറയാനില്ല എന്നായിരുന്നു. ആദ്യം പറഞ്ഞതൊക്കെ വിഷമം മൂലം പറഞ്ഞതാണെന്നും പീതാംബരന്‍റെ ഭാര്യ പറയുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തങ്ങളെ സംസാരിക്കരുതെന്ന് വിലക്കിയിട്ടുണ്ടെന്നും പറഞ്ഞ ഇവര്‍ പിന്നീട് സഹായ വാഗ്ദാനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക