Image

കശ്‌മീരില്‍ 18 വിഘടനാവാദികളുടെയും ആക്ടിവിസ്റ്റുകളായ 155 പേരുടെയും സുരക്ഷ പിന്‍വലിച്ചു

Published on 21 February, 2019
കശ്‌മീരില്‍ 18 വിഘടനാവാദികളുടെയും ആക്ടിവിസ്റ്റുകളായ 155 പേരുടെയും സുരക്ഷ പിന്‍വലിച്ചു
പുല്‍വാമയിലെ തീവ്രവാദ ആക്രമണത്തെ തുടര്‍ന്ന്‌ കശ്‌മീരില്‍ 18 വിഘടനാവാദികളുടെയും ആക്ടിവിസ്റ്റുകളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായ 155 പേരുടെയും സുരക്ഷ പിന്‍വലിച്ചു.

ചീഫ്‌ സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ഇക്കാര്യം തീരുമാനിച്ചത്‌. ഇത്രയും പേര്‍ക്ക്‌ സുരക്ഷ നല്‍കുന്നത്‌ ആവശ്യമില്ലാത്ത നടപടിയാണ്‌.

ഇത്തരം പാഴ്‌ചെലവുകള്‍ ഒഴിവാക്കി ഈ തുക മറ്റ്‌ ആവശ്യത്തിന്‌ ചെലവഴിക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു.

നേരത്തെ പുല്‍വാമ ആക്രമണത്തിന്‌ ശേഷം ആറ്‌ വിഘടനാവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്നതിന്‌ തീരുമാനിച്ചിരുന്നു. ഇതിന്‌ പുറമെയാണ്‌ ഇത്രയധികം പേരുടെ സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക