Image

ഫെഡക്‌സ് കോര്‍പ്പറേഷന്‍ തലപ്പത്ത് രാജ് സുബ്രഹ്മണ്യന് നിയമനം

പി.പി. ചെറിയാന്‍ Published on 21 February, 2019
ഫെഡക്‌സ് കോര്‍പ്പറേഷന്‍ തലപ്പത്ത് രാജ് സുബ്രഹ്മണ്യന് നിയമനം
ടെന്നിസ്സി: അമേരിക്കന്‍ മള്‍ട്ടിനാഷ്ണല്‍ കൊറിയന്‍ ഡലിവറി സര്‍വീസ് കമ്പനിയുടെ പ്രസിഡന്റു, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി രാജ് സുബ്രഹ്മണ്യനെ കോര്‍പ്പറേഷന്‍ നിയമിച്ചു. മാര്‍ച്ച് 1ന് ഇദ്ദേഹം ചുമതലയേല്‍ക്കും. മുന്‍ പ്രസിഡന്റ് ഡേവിഡ് ജെ റിട്ടയര്‍ ചെയ്യുന്ന ഒഴിവിലാണ് രാജിന് നിയമനം നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ജനിച്ച രാജ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, സിറാകൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്(ഓസ്റ്റിന്‍) നിന്നും എം.ബി.എ. ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 27 വര്‍ഷമായി ഫെഡക്‌സില്‍ വിവിധ എക്‌സിക്യൂട്ടീവ് തസ്തികയില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള രാജ് കാനഡ, ഹോങ്ങ് കോങ്ങ് എന്നിവിടങ്ങളിലും ഫെഡക്‌സിന്റെ എക്‌സിക്യൂട്ടീവായിരുന്നു.

ഫെഡക്‌സിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുള്ള സുബ്രഹ്മണ്യന്റെ സേവനം പ്രശംസനീയമാണെന്ന് ചെയര്‍മാന്‍ ഫ്രെഡറില്‍ സ്മിത്ത് പറഞ്ഞു.
കേരളീയനായ ഒരാള്‍ ഫെഡക്‌സിന്റെ തലപ്പത്ത് നിയമിക്കപ്പെടുന്നത് ആദ്യമാണ്. തന്നിലര്‍പിതമായ പുതിയ ചുമതലയില്‍ ഞാന്‍ അഭിമാനിക്കുന്നു. സുബ്രഹ്മണ്യന്‍ പറഞ്ഞു. 1971 ല്‍ സ്ഥാപിതമായ ഫെഡറല്‍ എക്‌സ്പ്രസ് ആഗോളതലത്തില്‍ കൊറിയന്‍ സര്‍വ്വീസ് നടത്തുന്ന ഏറ്റവും വലിയ കോര്‍പ്പറേഷനാണ്.

ഫെഡക്‌സ് കോര്‍പ്പറേഷന്‍ തലപ്പത്ത് രാജ് സുബ്രഹ്മണ്യന് നിയമനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക