Image

കോടിയേരിയുടെ ക്ഷണം തള്ളി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി; ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നും സുകുമാരന്‍ നായര്‍

Published on 21 February, 2019
കോടിയേരിയുടെ ക്ഷണം തള്ളി എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി; ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്നും സുകുമാരന്‍ നായര്‍
ചങ്ങനാശ്ശേരി:  ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വിധി അനുകൂലമായാലും പ്രതികൂലമായാലും എന്‍.എസ്.എസ് വിശ്വാസവിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും നിലപാട് തിരുത്തേണ്ടത് സര്‍ക്കാരാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും സംരക്ഷിക്കണമെന്ന ആവശ്യം നേരത്തെ മുഖ്യമന്ത്രിയേയും കോടിയേരിയേയും ഫോണിലൂടെ പലതവണ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ ഒരു പ്രതികരണമല്ല ഇരുവരില്‍നിന്നും ഉണ്ടായത്.

പിന്നീട് അതു സംബന്ധിച്ച്‌ ഒരു ചര്‍ച്ചയ്‌ക്കോ കൂടിക്കാഴ്ചയ്‌ക്കോ എന്‍.എസ്.എസ് ശ്രമിച്ചിട്ടില്ല, അതിന് ആഗ്രഹവുമില്ല, അതിനായി ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇനിയും സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കും എന്നത് ആരുടെയും ഔദാര്യമല്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക