Image

പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന്‌ അവകാശമില്ലെന്ന്‌ അമിത്‌ ഷാ

Published on 21 February, 2019
 പ്രധാനമന്ത്രിയെ ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസിന്‌ അവകാശമില്ലെന്ന്‌ അമിത്‌ ഷാ

രാജമുന്ദ്രി (ആന്ധ്രാപ്രദേശ്‌): പുല്‍വാമ ഭീകരാക്രമണത്തെ രാഷ്ട്രീയവത്‌കരിക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നതെന്ന്‌ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്‌ ഷാ.

പുല്‍വാമ ഭീകരാക്രമണത്തെക്കിുറിച്ചറിഞ്ഞ ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദി ജിം കോര്‍ബെറ്റ്‌ നാഷണല്‍ പാര്‍ക്കില്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്‌ തിരക്കിലായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന്‌ മറുപടി നല്‍കുകയായിരുന്നു അമിത്‌ ഷാ.

പ്രധാനമന്ത്രിയെ നീക്കാന്‍ പ്രതിപക്ഷം ഭീകരവാദികളുടെപോലും പിന്തുണതേടിയെന്നും അദ്ദേഹം ആരോപിച്ചു. 2016ലെ മിന്നലാക്രമണത്തില്‍ സംശയം പ്രകടിപ്പിച്ചവരാണ്‌ കോണ്‍ഗ്രസ്‌.

കോണ്‍ഗ്രസ്‌ നേതാവ്‌ നവജ്യോത്‌ സിങ്‌ സിദ്ദു പാക്‌ കരസേനാ മേധാവിയെ ആലിംഗനംചെയ്‌തു. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജെ.എന്‍.യുവിലെത്തി ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയവരെ പ്രശംസിച്ചു.

കാശ്‌മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തതിന്‌ ഉത്തരവാദി മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ പ്രധാനമന്ത്രി ആയിരുന്നെങ്കില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക