Image

കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: അഞ്ച്‌ പേര്‍ കൂടി അറസ്റ്റില്‍; അന്വേഷണം ക്രൈം ബ്രാഞ്ചിന്‌

Published on 21 February, 2019
കാസര്‍ഗോഡ്‌ ഇരട്ടക്കൊലപാതകം: അഞ്ച്‌ പേര്‍ കൂടി അറസ്റ്റില്‍; അന്വേഷണം ക്രൈം ബ്രാഞ്ചിന്‌
കാസര്‍ഗോഡ്‌ പെരിയയിലെ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച്‌ പേരുടെ അറസ്റ്റ്‌ കൂടി രേഖപ്പെടുത്തി.

കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ച്‌ പേരുടെ അറസ്റ്റാണ്‌ രേഖപ്പെടുത്തിയത്‌. ഇതോടെ, കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. അതേസമയം, കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറി.

കേസ്‌ സിബിഐ അന്വേഷിക്കണമെന്ന കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നതിനിടെയാണ്‌ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചത്‌.

ജില്ലാ പോലീസ്‌ മേധാവി എ. ശ്രീനിവാസന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പിയുടെ പ്രത്യേക സംഘമാണ്‌ ഇതുവരെ കേസ്‌ അന്വേഷിച്ചിരുന്നത്‌.

ഇതിനിടെ ജില്ലാ പോലീസ്‌ മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞ ശ്രീനിവാസനെ ക്രൈം ബ്രാഞ്ച്‌ എസ്‌പിയാക്കി സ്ഥാനക്കയറ്റം നല്‍കിയതോടെയാണ്‌ കേസ്‌ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക