കൊച്ചി: നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ബ്രാന്‍ഡ് അംബാസിഡറാകുമെന്ന വാര്‍ത്തകള്‍ തള്ളി കൊച്ചി മെട്രോ റയില്‍ കോര്പറേഷന്( കെഎംആര്‍എല്‍). കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയാറാണെന്ന് അദേഹം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ലെന്നും കൊച്ചി മെട്രോ ഔദ്യോഗികമായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി
കൊച്ചി മെട്രോയുടെ ഫെയ്സ്ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം:
കൊച്ചി മെട്രോയുടെ ആതിഥ്യം സ്വീകരിച്ച് സിനിമാ താരവും രാജ്യസഭാ എം പിയുമായ സുരേഷ് ഗോപി ഇന്ന് കൊച്ചി മെട്രോയുടെ ഓഫീസില്‍ വന്നിരുന്നു. കൊച്ചി മെട്രോയുടെ നിരവധി ജനോപകാരപ്രദമായ പദ്ധതികളില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ഔദ്യോഗികമായ ഘടകങ്ങള്‍ ഒന്നും തന്നെ ഈ തീരുമാനത്തിലില്ല. ഇത് സംബന്ധിച്ചാണ് കൊച്ചി മെട്രോ എംഡി ശ്രീ മുഹമ്മദ് ഹനീഷ് ഇന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചത്. തികച്ചും അനൗദ്യോഗികമായ പ്രതികരണം മാത്രമായിരുന്നു ഇത് എന്ന് അറിയിക്കുന്നു.