ന്യൂഡല്‍ഹി: 2018 19 ലെ ഇ.പി.എഫ് പലിശ നിരക്ക് 8.65 ശതമാനമായി ഉയര്‍ത്തി. ട്രസ്റ്റി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. 8.55 ശതമാനമായിരുന്നു 2017- 18 ലെ പലിശ നിരത്ത്. പലിശനിരക്ക് ഉയര്‍ത്തില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.
എന്നാല്‍ 0.1 ശതമാനം വര്‍ധന വരുത്താനാണ് തീരുമാനം ഉണ്ടായതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. തൊഴില്‍മന്ത്രി അധ്യക്ഷനായ ട്രസ്റ്റി ബോര്‍ഡ് യോഗമാണ് ഇ.പി.എഫ് പലിശ നിരക്ക് നിശ്ചയിക്കുന്നത്. തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്.
അംഗീകാരം ലഭിക്കുന്നതോടെ പുതിയ നിരക്കിലുള്ള പലിശ അക്കൗണ്ടുകളിലെത്തും. അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള പലിശ നിരക്കാണ് 2017 18 ല്‍ ഉണ്ടായിരുന്നത്. 8.8 ശതമാനമായിരുന്നു 2015 16 കാലഘട്ടത്തിലെ പലിശ നിരക്കെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.