Image

സമസ്ത ബഹറിന്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ശ്രദ്ധേയമായി

Published on 21 February, 2019
സമസ്ത ബഹറിന്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ശ്രദ്ധേയമായി

മനാമ: സമസ്ത ബഹറിന്‍  ഉമ്മുല്‍ഹസ്സം ഏരിയാ കമ്മിറ്റി കിംസ് ബഹറിന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ഉമ്മുല്‍ ഹസം ശാദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആരോഗ്യ സെമിനാര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രവാസികള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളും മുന്‍കരുതലും വിശദീകരിച്ച് ജീവിക്കാം ആരോഗ്യത്തോടെ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിനു കിംസ് ഹോസ്പിറ്റലിലെ ഡോക്ടര്‍ രവി ശ്രീനിവാസന്‍ നേതൃത്വം നല്‍കി.

പ്രവാസികളുടെ ജീവിത ശൈലിയാണ് രോഗത്തിന് കാരണമെന്നും രോഗം വന്നാല്‍ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറുടെ അഭിപ്രായം തേടി ചികില്‌സിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.

മാനസിക സമ്മര്‍ദം കുറക്കാന്‍ എന്താണ് മാര്‍ഗമെന്ന സദസ്സില്‍നിന്നുള്ള ഒരു ചോദ്യത്തിന് ആത്മീയ സദസുകളിലെ പങ്കാളിത്തമുള്‍പ്പെടെയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന് നല്ല പരിഹാരമാണെന്നും നമ്മുടെ ചെലവുകള്‍ വരവിനനുസരിച്ചു നിയന്ത്രിക്കണമെന്നും ഡോക്ടര്‍ വിശദീകരിച്ചു.

സെമിനാര്‍ സമസ്ത ബഹറിന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രോഗങ്ങള്‍ക്കെല്ലാം ശിഫയുണ്ടെന്നും അസുഖം പിടിപെട്ടാല്‍ പ്രാര്‍ഥിക്കുന്നതോടൊപ്പം ഡോക്ടറെ കൂടി കാണണമെന്നും ഫഖ്‌റുദ്ദീന്‍ തങ്ങള്‍ ഉപദേശിച്ചു.

ഉമ്മുല്‍ ഹസം ഏരിയ പ്രസിഡന്റ് സുലൈമാന്‍ മൗലവി അധ്യക്ഷത വഹിച്ചു.
ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സമസ്ത ജനറല്‍ സെക്രട്ടറി വികെ കുഞ്ഞഹമ്മദ് ഹാജി, ട്രഷറര്‍ എസ് എം അബ്ദുള്‍ വാഹിദ്, കേന്ദ്ര കോഓര്‍ഡിനേറ്റര്‍ കാസിം റഹ്മാനി, ശറഫുദ്ധീന്‍ മാരായമംഗലം, ഷാഫി വേളം,ശാഫി പാറക്കട്ട, മജീദ് ചോലക്കോട്, ഗസ്സാലി എന്നിവര്‍ പങ്കെടുത്തു. സെമിനാറില്‍ പങ്കെടുത്തവര്‍ക്ക് കിംസ് മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണ്‍ മാര്‍ക്കറ്റിങ് ഇന്‍ചാര്‍ജ് സഹല്‍ വിതരണം ചെയ്തു.
ഏരിയ സെക്രെട്ടറി ഇസ്മായില്‍ പയ്യന്നൂര്‍ സ്വാഗതവും ട്രഷറര്‍ നസീര്‍ കുറ്റിയാടി നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക