Image

പാകിസ്ഥാനെ കളിച്ചു തോല്‍പ്പിക്കണമെന്ന് സുനില്‍ ഗവാസ്കര്‍

കല Published on 21 February, 2019
പാകിസ്ഥാനെ കളിച്ചു തോല്‍പ്പിക്കണമെന്ന് സുനില്‍ ഗവാസ്കര്‍

പാകിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്ന ബിസിസിഐ നിലപാടിനെതിരെ  ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. മത്സരം ബഹിഷ്കരിക്കുകയല്ല പാകിസ്ഥാനെ കളിച്ചു തോല്‍പ്പിക്കുകയാണ് ഇന്ത്യ ചെയ്യേണ്ടത്. പാകിസ്ഥാനുള്ള മറുപടി അങ്ങനെയാണ് നല്‍കേണ്ടത്. ഇന്ത്യ പിന്മാറായാല്‍ ഫലത്തില്‍ പാകിസ്ഥാന് തന്നെയാണ് നേട്ടമെന്നും ഗവാസ്കര്‍ പറയുന്നു. തുടക്കത്തിലെ മത്സരങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറിയാല്‍ പാകിസ്ഥാന് കളത്തിലിറങ്ങാതെ രണ്ട് പോയിന്‍റ് ലഭിക്കും. ഇത് അനുവദിക്കരുത്. കളിച്ച് തോല്‍പ്പിച്ച് അവരുടെ മുന്നേറ്റം തടയണം. ഹര്‍ഭജന്‍ സിംങിനെപ്പോലെയുള്ള മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പില്‍ നിന്ന് പാകിസ്ഥാനുമായുള്ള മത്സരത്തില്‍ ഇന്ത്യ പിന്മാറണമെന്ന് ആവശ്യം ഉന്നയിച്ചപ്പോഴാണ് ഗവസ്കറിന്‍റെ വ്യത്യസ്തമായ നിലപാട്. 
കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14ന് ജയ്ഷെ മുഹമ്മദ് ഭീകര്‍ നടത്തിയ ചാവേറാക്രമണത്തില്‍ 40 സൈനീകര്‍ കൊല്ലപ്പെട്ട സംഭവത്തോടെയാണ് പാകിസ്ഥാനുമായിട്ടുള്ള മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയത്. ലോകകപ്പില്‍ ജൂണ്‍ 16ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ നിന്ന് പിന്മാറണമെന്നാണ് ആവശ്യം. നിലവില്‍ ബിസിസിഐയ്ക്കും ഇതേ നിലപാടാണ് ഉള്ളത്. 
എന്നാല്‍ ലോകകപ്പ് വേദികളില്‍ എപ്പോഴൊക്കെ പാകിസ്ഥാനുമായി മുഖാമുഖം വന്നിട്ടുണ്ടോ അപ്പോഴൊക്കെ ജയിച്ച ടീമാണ് ഇന്ത്യയെന്നും ഗവാസ്കര്‍ ഓര്‍മ്മിപ്പിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക