Image

ആസ്സാമില്‍ വിഷമദ്യ ദുരന്തം: 15 തോട്ടം തൊഴിലാളികള്‍ മരിച്ചു

Published on 22 February, 2019
ആസ്സാമില്‍ വിഷമദ്യ ദുരന്തം: 15 തോട്ടം തൊഴിലാളികള്‍ മരിച്ചു

ഗുവാഹത്തി: ആസ്സാമില്‍ വിഷമദ്യം കഴിച്ച്‌ 15 തോട്ടം തൊഴിലാളികള്‍ മരിച്ചു. മരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. പതിനെട്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ നാല് പേരുടെ നില ​ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് ഡോക്ടേഴ്സിന്റെ അനുമാനം. വ്യാഴാഴ്ച രാത്രി മദ്യം കഴിച്ചവരില്‍ പലരെയും ആശുപത്രിയിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്.

നൂറിലധികം പേരാണ് കഴിഞ്ഞ വ്യാഴാഴ്ച വിഷമദ്യം കഴിച്ചത്. ഇവരില്‍ മിക്കവരെയും അസുഖബാധിതരായതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. പ്രാദേശികമായി തയ്യാറാക്കിയ മദ്യമാണ് ദുരന്തത്തിന് കാരണമായത്. രണ്ടാഴ്ചയ്ക്കിടെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും വിഷമദ്യ ദുരന്തത്തില്‍ നൂറിലധികം പേര്‍ മരിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക