Image

അയോവയിലേയ്ക്ക് പോകുന്നതിന് ഒരേ ഒരു കാരണം മാത്രം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 February, 2019
അയോവയിലേയ്ക്ക് പോകുന്നതിന് ഒരേ ഒരു കാരണം മാത്രം (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: എവരി വണ്‍ നോസ് വൈ യൂ ആര്‍ വിസിറ്റിംഗ് അയോവ(നിങ്ങള്‍ എന്തിനാണ് അയോവയില്‍ പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാം), രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അയോവിലേയ്ക്കും ന്യൂ ഹാംപ്‌ഷെയറിലേയ്ക്കും പോകുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് മത്സരടിക്കറ്റ് കാംക്ഷികളുടെ കൂട്ടം ദിവസേന വലുതായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ ഉത്ഹാസത്തിന് കടിഞ്ഞാണിട്ട് രണ്ട് സംസ്ഥാനങ്ങളും 20 ല്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ അങ്ങോട്ടേയ്ക്ക് വരേണ്ട എന്ന് പ്രഖ്യാപിച്ചു. ആദ്യ പ്രൈമറി സംസ്ഥാനങ്ങളായ അയോവ, ന്യൂഹാംപ് ഷെയര്‍, സൗത്ത് കാരലീന, നെവാഡയില്‍ തട്ടി വീണാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. ഇവിടെയാണ് 'റീട്ടെയില്‍ ലെവല്‍ പോളിറ്റിക്കിന്' ഇപ്പോള്‍ വലിയ പ്രാധാന്യം ഉള്ളത്. ഒരു പ്രൈമറികള്‍ കഴിഞ്ഞാല്‍ മത്സരം സൂപ്പര്‍ ട്യൂസ്‌ഡേയിലെ വലിയ വിസ്‌ഫോടത്തിലേയ്ക്ക് നീങ്ങും. സുപ്രധാന സംസ്ഥാനങ്ങളായ കാലിഫോര്‍ണിയായും ടെക്‌സസും അന്ന് (2020 മാര്‍ച്ച് 3 ന്) ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളുടെ ആദ്യ പ്രധാന വിധിയെഴുത്ത് നടത്തും. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ 155 ഡെലിഗേറ്റുകള്‍ ആര്‍ക്കൊക്ക ലഭിക്കുമെന്ന തീരുമാനിക്കുമ്പോള്‍ മാര്‍ച്ച് 3ന് 1,255 ഡെലിഗേറ്റുകളെയായിരിക്കും പങ്ക് വയ്ക്കുക.

സൂപ്പര്‍ ട്യൂസ്‌ഡേ കഴിയുമ്പോള്‍ മൊത്തം ഉള്ള 3,768 ഡെലിഗേറ്റുകളുടെ മൂന്നിലൊന്നാണ് വിധിയെഴുതിയിട്ടുണ്ടാവുക. സൂപ്പര്‍ ട്യൂസ്‌ഡേയ്ക്ക് മറ്റൊരു പ്രധാന്യം കൂടിയിട്ടുണ്ട്. കാലിഫോര്‍ണിയ 'സ്വന്തം' സ്ഥാനാര്‍ത്ഥി കമല ഹാരീസിന്റെയും ടെക്‌സസ് 'സ്വന്തം' സ്ഥാനാര്‍ത്ഥി ജൂലിയന്‍ കാസ്‌ട്രോയുടെയും ഭാഗധേയം നിര്‍ണ്ണയിക്കും. ടെക്‌സസില്‍ മറ്റൊരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ബീറ്റോ ഒറൗര്‍ക്കിയും കൂടി രംഗത്തെത്തിയാല്‍ ടെക്‌സസിലെ മത്സരത്തിന്റെ പ്രാധാന്യം ഒന്നുകൂടി വര്‍ധിക്കും. ഈ കാരണങ്ങള്‍ സംഘടനപരമായും ധനശേഖരണത്തിന്റെ കാര്യത്തിലായാലും ഭാരിച്ച ചുമതല കാലിഫോര്‍ണിയ സെനറ്റര്‍ ഹാരിസിന്റെയും ടെക്‌സസിലെ കാസ്‌ട്രോയുടെയും ചുമലുകളില്‍ സൃഷ്ടിക്കുന്നു.

മാഞ്ചെസ്റ്ററിലെയും(ന്യൂഹാംപ്‌ഷെയര്‍) ഒട്ടുംവയിലെയും(അയോവ) മഞ്ഞ് മൂടിയ പ്രദേശങ്ങളിലൂടെ പ്രചരണം നടത്തുവാന്‍ ബദ്ധപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലൂടെ പ്രചരണം നടത്തുവാന്‍ ബദ്ധപ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ കാലിഫോര്‍ണിയയിലേയ്ക്കും ടെക്‌സസിലേയ്ക്കും ശ്രദ്ധിച്ചില്ലെങ്കില്‍ ആ പിഴവിന് വലിയ വില  നല്‍കേണ്ടിവരും. പരസ്യങ്ങള്‍ക്ക് ആവശ്യമായ ധനം സംഭരിക്കണം, വോളന്റിയര്‍മാരെ സംഘടിപ്പിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം, മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടണം- ഈ വെല്ലുവിളികള്‍ നേരിടണം.

ടെക്‌സസിന് 20 മാധ്യമ മാര്‍ക്കറ്റുകളുണ്ട്. കാലിഫോര്‍ണിയക്ക് 11 ഉം ന്യൂഹാംപ്‌ഷെയറില്‍ മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ കഴിയും. കാലിഫോര്‍ണിയയും ടെക്‌സസും അങ്ങനെയല്ല ഈ സംസ്ഥാനങ്ങളിലെ മില്യന്‍ കണക്കിന് വോട്ടര്‍മാരെ സമീപിക്കുവാന്‍ പ്രചരണത്തിന് വലിയ തുക നല്‍കേണ്ടിവരും.

1976 ല്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍(അന്ന് വലിയ പ്രസിദ്ധനല്ലാത്ത ജോര്‍ജിയ ഗവര്‍ണ്ണറായിരുന്നു) അയോവയില്‍ അങ്ങോളമിങ്ങോളം പ്രചരണം നടത്തി. അയോവയിലെ വിജയം കാര്‍ട്ടറെ മുന്നോട്ട് കൊണ്ടുപോയി.

മുമ്പും വലിയ മത്സരങ്ങള്‍ പ്രൈമറി കലണ്ടറില്‍ നേരത്ത ഉണ്ടായിട്ടുണ്ട്. എന്നാല്‍ 2020 ലാണ് ആദ്യമായി കാലിഫോര്‍ണിയയും ടെക്‌സസും നേരത്തെ സ്ഥാനം പിടിച്ചത്.
16+5=21 . ഇതാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികളുടെ ഇപ്പോഴത്തെ കണക്ക്. കിഴ്‌സ്റ്റണ്‍ ഗില്ലിബ്രാന്‍ഡ്, കോറിബുക്കര്‍, ഏയ്മി ക്ലോ ബുഷര്‍, ആന്‍ഡ്രൂയാംഗ് എലിസബെത്ത് വാറന്‍ സ്റ്റീവ് ബുള്ളക്ക്, ബേണി സാന്‍ഡേഴ്‌സ് കമല ഗീഗ്, ജൂലിയന്‍ കാസ്‌ട്രോ, ജോണ്‍ ഹിക്കന്‍ലൂപ്പര്‍, മരിയാന്‍ വില്യംസണ്‍ ബീറ്റോ ഒറൗര്‍ക്കി, ജോണ്‍ ഡിലേനി,.... പ്രത്യാശികളുടെ പട്ടിക നീളുന്നു.

അയോവയിലേയ്ക്ക് പോകുന്നതിന് ഒരേ ഒരു കാരണം മാത്രം (ഏബ്രഹാം തോമസ്)
Join WhatsApp News
Rest of the 19 2019-02-22 07:51:45
we have been looking for you friend Boby
Boby Varghese 2019-02-22 07:26:12
The main door of a mental hospital got open accidentally and about 20 patients escaped. Now they are all seen running to Iowa and to New Hampshire.
UNDER EDUCATED 2019-02-22 09:40:45
Good morning, America. The man who helped Jeffrey Epstein cover up a child sex ring is your labor secretary. Everybody have a good day. We still have ignorant malayalees supporting trump
This week so far a Trump ally posted a photo of a judge and a crosshairs, a Trump supporter had a kill list of Democrats and MSNBC/CNN hosts, and other Trump surrogates are invoking “coup.” He has stoked this hatred and fear, yet says nothing. The GOP is also silently complicit.
Anthappan 2019-02-22 16:32:10
If people cannot think analytically, it doesn't matter whether someone is educated or uneducated, the result will be same and that is to follow Trump. Unfortunately, there are lots of Malayalees, especially Christians out there.  

Never underestimate the power of stupid people in large groups.

Anonymous 
Tom abraham 2019-02-23 08:07:05

All these democrats in the 2020 field , educated or not, analytically thinking or corrupt egoists, why two or three women wirhout stamina to lead a Nation USA, USA

Anthappan 2019-02-23 08:45:39
Any stupids or crooks (Demo. or Repub.) can run for presidency . But when the voters don't apply their analytical thinking capability and  become stupid, they  get elected just like Trump got elected (?) -
PT Kurian 2019-02-23 10:00:07

EVERY DAY PROBLEM. socialism is not for AMERICA,, not for todaay, tomorrow or DAY AFTER.
YOU GOT IT STUPID LEFT WING Democracts. ?  Socialism and/or communism may be good for INDIA.
It is proving to be good for states like KERALA, so far.  
.

PTK USA
Socialism 2019-02-23 17:08:18
Socialism is a Christian concept. Any and every Christian must be a Socialist. if you are not a Socialist then you are not a Christian. or just a hypocrite like the most of the Christians. the choice is yours- andrew
Anthappan 2019-02-23 17:36:52
The hypocrites got confused and elected anti Christ as America’s President
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക