Image

നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവകകളില്‍ ആവേശം

രാജന്‍ വാഴപ്പള്ളില്‍ Published on 22 February, 2019
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവകകളില്‍ ആവേശം
വാഷിങ്ടന്‍ ഡിസി: ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം ചെറിലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയും ഫ്രാങ്ക്ലിന്‍ സ്‌ക്വയര്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയും സന്ദര്‍ശിച്ചു.

ചെറിലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. ഗ്രീഗറി വര്‍ഗീസ് കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. ഫിനാന്‍സ് കമ്മിറ്റി അംഗം റോസ്‌മേരി യോഹന്നാന്‍ ആമുഖ വിവരണം നല്‍കി. ട്രഷറാര്‍ മാത്യൂ വര്‍ഗീസ് റജിസ്‌ട്രേഷനെക്കുറിച്ച് വിവരണം നല്‍കി. ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ് സുവനീറിനെക്കുറിച്ച് സംസാരിച്ചു. വികാരി ഫാ. ഗ്രീഗറി വര്‍ഗീസും, ട്രഷറാര്‍ മാത്യു വര്‍ഗീസും ചേര്‍ന്ന് രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് നിര്‍വ്വഹിച്ചു.
ട്രഷറാര്‍ മാത്യു വര്‍ഗീസ്, ഫിനാന്‍സ് ചെയര്‍ തോമസ് വര്‍ഗീസ്, ക്യൂന്‍സ് ഏരിയാ കോഓര്‍ഡിനേറ്റര്‍ ഡോ. മിനി ജോര്‍ജ്, ഫിനാന്‍സ് കമ്മിറ്റി അംഗം റോസ്‌മേരി യോഹന്നാന്‍, ഇടവകയുടെ ട്രസ്റ്റി ജോസ് തോമസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫ്രാങ്ക്ലിന്‍ സ്‌ക്വയര്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. സി. കെ. രാജന്‍ ഏവരെയും സ്വാഗതം ചെയ്തു. കമ്മിറ്റി അംഗങ്ങളെ കോണ്‍ഫറന്‍സിനെക്കുറിച്ച് സംസാരിയ്ക്കുവാനായി ക്ഷണിച്ചു. ബിനിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ് പ്രതിനിധി സംഘത്തെ പരിചയപ്പെടുത്തി. ഫിനാന്‍സ് കമ്മിറ്റി അംഗം റോസ് മേരി യോഹന്നാന്‍ ആമുഖ വിവരണം നല്‍കി. ജോയിന്റ് ട്രഷറാര്‍ ജെയ്‌സണ്‍ തോമസ് രജിസ്‌ട്രേഷനെക്കുറിച്ച് വിവരണം നല്‍കി. ഡോ. മിനി ജോര്‍ജ് സുവനീറിലേക്ക് നല്‍കേണ്ട ലേഖനങ്ങള്‍, പരസ്യങ്ങള്‍ അതിന്റെ നിരക്കുകള്‍ എന്നിവയെക്കുറിച്ച് വിവരിച്ചു. സോഷ്യല്‍ മീഡിയാ കോഓര്‍ഡിനേറ്റര്‍ ജൂബി കുര്യന്‍ സോഷ്യല്‍ മീഡിയായുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസാരിച്ചു.
ബിസിനസ്സ് മാനേജര്‍ സണ്ണി വര്‍ഗീസ്, ജോയിന്റ് ട്രഷറാര്‍ ജെയ്‌സണ്‍ തോമസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ജിയോ ചാക്കോ, റോസ് മേരി യോഹന്നാന്‍, ഏരിയാ കോഓര്‍ഡിനേറ്റര്‍ ഡോ. മിനി ജോര്‍ജ്, ഗീവര്‍ഗീസ്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായി സജി പോത്തന്‍, സന്തോഷ് മത്തായി, സോഷ്യല്‍ മീഡിയ അംഗം ജൂബി കുര്യന്‍ എന്നിവര്‍ സംബന്ധിച്ചു. 
നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ്; ഇടവകകളില്‍ ആവേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക