Image

പ്രവാസി പ്രതിഭാ പുരസ്‌കാരം ഡോ. സുജാ ജോസിനു സമ്മാനിച്ചു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 22 February, 2019
പ്രവാസി പ്രതിഭാ പുരസ്‌കാരം  ഡോ. സുജാ ജോസിനു   സമ്മാനിച്ചു
ന്യൂയോര്‍ക്ക് : കമ്മ്യൂണിറ്റി ലീഡര്‍ഷിപ് ഫ്‌ണ്ടേഷന്‍ എല്ലാവര്‍ഷവും നല്‍കാറുള്ളപ്രവാസി പ്രതിഭാ പുരസ്‌കാരംഅമേരിക്കയില്‍സാമൂഹ്യ , സാംസ്‌കാരിക, സംഘടനാ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീമതി ഡോ. സുജാ ജോസിന്സമ്മനിച്ചു.തിരുവനന്തപുരംപ്രസ്‌ക്ലബല്‍ല്‍ ജനുവരി 29 ന്നടന്ന ചടങ്ങില്‍ ഫിഷറിസ് വകുപ്പ് മന്ത്രി മെസിക്കുട്ടിയമ്മയാണ്അവാര്‍ഡ് ദാനം നിര്‍വഹിച്ചത്. 25000രൂപയും പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഹിസ് ഗ്രേസ്ഗബ്രിയേല്‍ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ഡോ. അലക്സാണ്ടര്‍ കാരക്കല്‍ (മുന്‍ വൈസ് ചാന്‍സലര്‍, കണ്ണൂര്‍ യൂണിവേഴ്സിറ്റി)ശ്രീ മോന്‍സ് ജോസഫ്എന്‍.എല്‍.എ , റെവ. ഫാദര്‍ മാത്യു വൈദ്യന്‍ കോര്‍ എപ്പിസ്സ്‌കോപ്പ, ടി.എസ്. ചാക്കോ (അഡൈ്വസറി ബോര്‍ഡ് ഫൊക്കാന) തോമസ് നിലാര്‍മഠം, മിസ്സ്ജെസി തോമസ് , മിസ്സിസ്സുജ മാത്യു, ജേക്കബ് തോണിക്കടവില്‍തുടങ്ങി ഒട്ടേറെപ്രമുഖര്‍ പങ്കെടുത്തു.

മൂന്നു പേറടങ്ങുന്ന ജൂറി ഐക്യകണ്ടെനയാണ്ഡോ. സുജയെ തെരഞ്ഞടുത്തത്.

തിരക്കേറിയ പ്രവാസി ജീവിതത്തിലും കലാസാംസ്‌കാരിക രംഗങ്ങളില്‍ ഡോ. സുജാ ജോസ്നല്‍കിവരുന്ന സംഭാവനകളെ മന്ത്രി മെസിക്കുട്ടിയമ്മ പ്രശംസിച്ചു.സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കായിക താരമായിരുന്ന ഡോ. സുജ അമേരിക്കയില്‍ എത്തിയശേഷവും കലാസാംസ്‌കാരിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും, കലാസാംസ്‌കാരിക രംഗങ്ങളിലും തന്റേതായ ശൈലിയില്‍ കര്‍മ്മരംഗത്തു പ്രവര്‍ത്തിക്കുന്ന സുജമറ്റ് പ്രവാസികള്‍ക്ക്ഒരു പ്രചോദനം ആണെന്നും മെസിക്കുട്ടിയമ്മ അഭിപ്രായപ്പെട്ടു.ഇരുപത്തി അഞ്ചു വര്‍ഷമായികമ്മ്യൂണിറ്റി ലീഡര്‍ഷിപ് ഫ്‌ണ്ടേഷന്‍ , കമ്മ്യൂണിറ്റി സര്‍വീസിനുള്ളഅവാര്‍ഡ്നല്‍കിആദരിക്കുന്നു എന്നതില്‍ അതിയായ സന്തോഷംഉണ്ടെന്നും മന്ത്രികൂട്ടിച്ചേര്‍ത്തു.

ഫൊക്കാന ജോയിന്റ് സെക്രട്ടറി ആയ സുജ ജോസ് നേടിയപുരസ്‌കാരം ഫോകാനയ്ക്കും ഏറെഅഭിമാനകരമാണെന്നുമോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു.ഇരട്ട മധുരവുമായാണ്ഡോ. സുജ ജോസ് ഫൊക്കാന കേരള കണ്‍വെന്‍ഷനില്‍ ഏത്തിയത്. തിരുവനന്തപുരത്തുതന്നെ രണ്ടു അവാര്‍ഡുകള്‍ ആണ് ഡോ. സുജകരസ്ഥമാക്കിയത്. ഈ അവാര്‍ഡുകള്‍അര്‍ഹതക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

മികച്ച സംഘാടക , ഗായിക, നര്‍ത്തികി, പ്രോഗ്രാം കോഡിനേറ്റര്‍ , എം.സിതുടങ്ങി വിവിധ രംഗങ്ങളില്‍ പ്രാവിണ്യം തെളിയിച്ചിട്ടുള്ള സുജ ജോസ്ഏവര്‍ക്കും സുപരിചിതയാണ്. കലാകായിക, സംസ്‌കാരിക മേഖലകള്‍ക്ക് പുറമെ ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

മലയാളീ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സിയുടെ പ്രസിഡന്റും കൂടിയാണ് ആണ് ഡോ. സുജ ജോസ്. ഹെല്ത്ത് ഫസ്റ്റ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്ന സുജഭര്‍ത്താവ് ജോസ് കെ ജോയിക്കും മുന്ന് കുട്ടികള്‍ക്കും ഒപ്പം ന്യൂ ജേഴ്സിയില്‍ലിവിംഗ്സ്റ്റണില്‍ താമസിക്കുന്നു. 
പ്രവാസി പ്രതിഭാ പുരസ്‌കാരം  ഡോ. സുജാ ജോസിനു   സമ്മാനിച്ചു പ്രവാസി പ്രതിഭാ പുരസ്‌കാരം  ഡോ. സുജാ ജോസിനു   സമ്മാനിച്ചു പ്രവാസി പ്രതിഭാ പുരസ്‌കാരം  ഡോ. സുജാ ജോസിനു   സമ്മാനിച്ചു പ്രവാസി പ്രതിഭാ പുരസ്‌കാരം  ഡോ. സുജാ ജോസിനു   സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക