Image

ത്രിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്‌തകം

Published on 22 February, 2019
ത്രിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്‌തകം
കൊച്ചി: തിപുരയില്‍ പതിനായിരത്തിലേറെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ സിപിഎം കൊന്നൊടുക്കിയതായി വെളിപ്പെടുത്തി പുസ്‌തകം. മൂന്ന്‌ വര്‍ഷത്തിനിടെ 12 ബിജെപി പ്രവര്‍ത്തകരെയും സിപിഎം കൊലപ്പെടുത്തി
യതായിജന്മഭൂമി ദല്‍ഹി സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിത്‌ രചിച്ച ത്രിപുരയുടെ ചൂണ്ടുവിരല്‍ എന്ന പുസ്‌തകത്തിലാണ്‌ വെളിപ്പെടുത്തല്‍.

സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന്‌ ഏറ്റവുമധികം ഇരയായിട്ടുള്ളത്‌ കോണ്‍ഗ്രസാണെന്നും പതിനായിരത്തിലേറെ പ്രവര്‍ത്തകരെ പാര്‍ട്ടി ഉന്മൂലനം ചെയ്‌തതായും അഭിമുഖത്തിനിടെ തപസ്‌ ദേ ചൂണ്ടിക്കാട്ടിയതായാണ്‌ പുസ്‌തകത്തില്‍ പറയുന്നത്‌.

1978ല്‍ സിപിഎം അധികാരത്തിലെത്തിയ ഉടന്‍ അവര്‍ ചെറുപ്പക്കാരായ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ കൊലപ്പെടുത്താന്‍ തുടങ്ങി. കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും പതിനായിരത്തില്‍ ഒട്ടും കുറയില്ല.

കഴിഞ്ഞ 25 വര്‍ഷത്തിനിടെ അയ്യായിരത്തിലേറെ പ്രവര്‍ത്തകരാണ്‌ കൊല്ലപ്പെട്ടത്‌ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്രയേറെ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടും എന്തുകൊണ്ടാണ്‌ പ്രതികരിക്കുകയോ പ്രക്ഷോഭം സംഘടിപ്പിക്കുകയോ ചെയ്യാതിരുന്നത്‌, എന്ന ലേഖകന്റെ ചോദ്യത്തിന്‌
'സിപിഎമ്മിന്റെ ഫാസിസ്റ്റ്‌ സ്വഭാവവും അസഹിഷ്‌ണുതയും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചില്ലെന്നത്‌ ഒരു പോരായ്‌മയാണ്‌. അത്‌ അംഗീകരിച്ചേ മതിയാവൂ. കൊലപാതകം നിത്യസംഭവമായിരുന്നു. പക്ഷെ ഞങ്ങള്‍ക്ക്‌എന്ത്‌ ചെയ്യാന്‍ കഴിയും.

പോലീസും അവര്‍ക്കൊപ്പമായിരുന്നു. പ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടമാകുന്നത്‌ ബിജെപി ഇപ്പോള്‍ വളരെ ഗൗരവത്തിലെടുക്കുന്നുണ്ട്‌. പക്ഷെ നേരത്തെ അവര്‍ക്കും അത്‌ സാധിച്ചിരുന്നില്ല', തപസ്‌ ദേ വിശദീകരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക