Image

ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍

Published on 22 February, 2019
ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന്‌  സച്ചിന്‍ തെണ്ടുല്‍ക്കര്‍
മുംബൈ: ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരം ഉപേക്ഷിക്കരുതെന്ന്‌ വ്യക്തമാക്കി ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച്‌ ഇന്ത്യ അവര്‍ക്ക്‌ രണ്ടു പോയന്റ്‌ വെറുതെ നല്‍കുന്നതു കാണാന്‍ താല്‍പ്പര്യമില്ല. ഈ നീക്കം ലോകകപ്പില്‍ അവരെ സഹായിക്കുക മാത്രമേ ചെയ്യൂ.
ലോകകപ്പില്‍ ഒരിക്കല്‍ കൂടി ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്‌ കാണണമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ പാകിസ്‌താനെതിരേ ഇന്ത്യ വര്‍ധിതവീര്യത്തോടെയാണ്‌ കളിക്കാറ്‌. ഒരിക്കല്‍ കൂടി അവരെ തോല്‍പ്പിക്കാനുള്ള സമയമാണിത്‌.

ഇന്ത്യയാണ്‌ തനിക്ക്‌ ഏറ്റവും പ്രധാനം. രാജ്യം എന്തു തന്നെ തീരുമാനിച്ചാലും മനസുകൊണ്ട്‌ താന്‍ ആ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നും സച്ചിന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക