Image

വടക്ക് കൊല്ലപ്പെട്ടത് രാജ്യത്തിന്റെ കാവല്‍ക്കാര്‍, ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്റെ കാവല്‍ക്കാര്‍ ; രണ്ടും ഭീകരത തന്നെയെന്ന് മോഹന്‍ലാലിന്റെ ബ്‌ളോഗ്

Published on 22 February, 2019
വടക്ക് കൊല്ലപ്പെട്ടത് രാജ്യത്തിന്റെ കാവല്‍ക്കാര്‍, ഇവിടെ കൊല്ലപ്പെടുന്നത് കുടുംബത്തിന്റെ കാവല്‍ക്കാര്‍ ; രണ്ടും ഭീകരത തന്നെയെന്ന് മോഹന്‍ലാലിന്റെ ബ്‌ളോഗ്

രാജ്യത്തിന് വേണ്ടി കാവല്‍ നില്‍ക്കുന്നവര്‍ കൊല്ലപ്പെട്ടാലും വീടിന്റെ കാവല്‍ക്കാര്‍ കൊല്ലപ്പെട്ടാലും രണ്ടും ഭീകരത തന്നെയെന്ന് മോഹന്‍ലാല്‍. ദീര്‍ഘ കാലത്തെ ഇടവേളയ്ക്ക് ശേഷം ലാല്‍ കുറിച്ച ത?ന്റെ പുതിയ ബ്‌ളോഗിലാണ് പുല്‍വാമ ഭീകരാക്രമണത്തെയും പെരിയ ഇരട്ടക്കൊലപാതകത്തെയും താരതമ്യപ്പെടുത്തിയത്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നാം ജീവിക്കുന്നു...എന്ന തലക്കെട്ടിലാണ് താരത്തിന്റെ ഏറ്റവും പുതിയ ബ്‌ളോഗ്

പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ പൊലിഞ്ഞു പോയ ധീരജവാന്‍മാരുടെ വേണ്ടപ്പെട്ടവരുടെ വേദനകളും തേങ്ങലുകളുമാണ് ഇപ്പോള്‍ എഴുതാന്‍ വീണ്ടും പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ പറയുന്നു. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാര്‍ ജോലി ചെയ്യുന്നത്, മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താന്‍ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. താരം പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 21 ന് മുഖാമുഖം മോദി എന്ന തലക്കെട്ടില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവം കുറിച്ചതാണ് ഇതിന് മുമ്പ് മോഹന്‍ലാല്‍ എഴുതിയ ബ്‌ളോഗ്


Join WhatsApp News
John, Ex-military 2019-02-27 08:13:44
Why can't you wear your Uniform and go to the boarder to protect Indians? Have you taken the oath for it?
Anthappan 2019-02-27 07:42:57
Have you ever talked to Mody about the Gujarat massacre? How many people got killed there? How many husbands and wife used to protect theit family and children got killed there? What was his role then as the Chief Minister of Gujarat? Did you talk to him? It is easy to write Blog and misguide people. Malayalee actors think that   they have the upper-hand to divert the attention from this kind of nonsense and save their notorious leaders.  Stop it and be a honest man to the public.  If you cannot do that, just focus on your acting.    
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക