Image

കൈക്കാരന്മാരുടെയും പ്രധാന മതാധ്യാപകരുടെയും ത്രിദിന ധ്യാനം റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍

Published on 22 February, 2019
കൈക്കാരന്മാരുടെയും പ്രധാന മതാധ്യാപകരുടെയും ത്രിദിന ധ്യാനം റാംസ്‌ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍
 

റാംസ്‌ഗേറ്റ്/കെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ഇടവക/മിഷന്‍/വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ ശുശ്രുഷ ചെയ്യുന്ന കൈക്കാരന്‍മാര്‍, കാറ്റിക്കിസം ഹെഡ് ടീച്ചേര്‍സ് എന്നിവര്‍ക്കായുള്ള മൂന്നു ദിവസത്തെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 23ന് ആരംഭിക്കും.

കെന്റിലുള്ള റാംസ്‌ഗേറ്റ്, ഡിവൈന്‍ ധ്യാനകേന്ദ്രത്തിലാണ് ധ്യാനം. ആഴമായ ആധ്യാത്മികതയില്‍ അടിയുറച്ച അല്മായ നേതൃത്വത്തെ വളര്‍ത്തിയെടുക്കാനും വിശ്വാസപരമായ കാര്യങ്ങളിലെ ബോധ്യങ്ങള്‍ ശക്തിപ്പെടുത്താനുമായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. 

അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി സഹസ്ഥാപകനും പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ബിനോയി കരിമരുതുംകലും അഭിഷേകാഗ്‌നി സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ് ആന്‍ഡ് മേരി സഭാസ്ഥാപക സിസ്റ്റര്‍ എയ്മിഉം ആണ് ധ്യാനം നയിക്കുന്നത്. വൈകുന്നേരം നാലിന് ആരംഭിക്കുന്ന ധ്യാനം ഞായറാഴ്ച വൈകിട്ട് നാലിന് സമാപിക്കും. 

രൂപതയിലെ എല്ലാ ഇടവക/മിഷന്‍/വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലെയും കൈക്കാരന്‍മാരും പ്രധാന മതാധ്യാപകരും ധ്യാനത്തില്‍ സംബന്ധിക്കണമെന്നും എല്ലാ വിശ്വാസികളും ഇതിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ഥിച്ചു. 

ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക