Image

സലിബ്രേറ്റ് കുവൈത്ത് പ്രമോഷന്‍ കാമ്പയിന് തുടക്കമായി

Published on 22 February, 2019
സലിബ്രേറ്റ് കുവൈത്ത് പ്രമോഷന്‍ കാമ്പയിന് തുടക്കമായി

ഖുറൈന്‍ : കുവൈത്ത് ദേശീയ ദിനത്തോടനുബന്ധിച്ച് സലിബ്രേറ്റ് കുവൈത്ത് പ്രമോഷന്‍ കാമ്പയിന് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഖുറൈന്‍ ശാഖയില്‍ തുടക്കമായി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പ്രമുഖ കുവൈത്തി ടെലിവിഷന്‍ താരം സലാഹ് അല്‍ റാഷിദ് ഉദ്ഘാടനം ചെയ്തു. ലുലു മാനേജ്‌മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങില്‍ സംബന്ധിച്ചു. 

കുവൈത്തി പാരമ്പര്യ കലാരൂപങ്ങളുടെ അവതരണം ചടങ്ങിന് മിഴവേകി. കാമ്പയിനോട് അനുബന്ധിച്ച് വിവധ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമോഷന്‍ കാമ്പയിന്റെ ഭാഗമായി ഡിജിറ്റല്‍ എക്‌സ്‌പോയും ഡിസ്‌കൗണ്ടുകളുമുണ്ട്. പഴങ്ങളും പച്ചക്കറികള്‍ക്കും ആകര്‍ഷകമായ നിരക്കുകളാണുള്ളത്. ഫെബ്രുവരി 21 മുതല്‍ 26 വരെ ട്രോളി ഫ്രീ പ്രമോഷന്‍ നടക്കും. റാന്‍ഡാം അടിസ്ഥാനത്തില്‍ തിരഞ്ഞടുക്കപ്പെടുന്ന ഭാഗ്യവാന്മാരായ ഉപഭോക്താക്കള്‍ക്ക് ട്രോളിയിലെ സാധനങ്ങള്‍ മുഴുവന്‍ സൗജന്യമായി ലഭിക്കും. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക