Image

യുവകലാസാഹിതി രതിദേവിയെ ആദരിച്ചു

അനില്‍ പെണ്ണുക്കര Published on 22 February, 2019
യുവകലാസാഹിതി രതിദേവിയെ ആദരിച്ചു
എഴുത്തുകാരി രതിദേവിക്ക് യുവകലാസാഹിതിയുടെ ആദരവ് . ജാതിയല്ല, മതമല്ല, മനുഷ്യനാണ് പ്രധാനം എന്ന സന്ദേശം ഉയര്‍ത്തി ദേശീയത മാനവികത ബഹുസ്വരത എന്ന മുദ്രാവാക്യത്തോടെ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ നയിക്കുന്ന സാംസ്കാരിക യാത്ര രതിദേവിയുടെ ജന്മനാട്ടില്‍ എത്തിയപ്പോഴാണ് രതിദേവിയെ ആദരിച്ചത് .

കാഞ്ഞങ്ങാട്ടെ മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ സ്മൃതികേന്ദ്രത്തില്‍ ശ്രദ്ധാജ്ഞലി അര്‍പ്പിച്ച് 2019 ജനുവരി 10ന് ആരംഭിച്ച യാത്രയില്‍ ഓരോ സ്ഥലങ്ങളിലെയും പ്രശസ്തരായ വ്യക്തികളെ യുവകലാസാഹിതി ആദരിക്കുന്നതിന്റെ ഭാഗമായാണ് രതിദേവിയെ ജന്മനാട്ടില്‍ പൊന്നാടയണിയിച്ചു ആദരിച്ചത് .

ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് നാട്ടിലെത്തിയതായിരുന്നു രതീദേവി .മലയാളത്തിന്റെ പ്രിയ കവി വയലാര്‍ ശരത്ചന്ദ്രവര്‍മ്മ പൊന്നാടയണിയിച്ചു . സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പ്രസാദ്, കേരളസാഹിത്യ അക്കാഡമി എക്‌സിക്യൂട്ടീവ് അംഗം ഇ പി രാജഗോപാലന്‍ ,ചുനക്കര ജനാര്‍ദ്ധനന്‍നായര്‍ ,ഇ.എം സതീശന്‍, ടി.യൂ.ജോണ്‍സന്‍,ഗീതാനസീര്‍, കുരീപ്പുഴ ശ്രീകുമാര്‍, എ പി കുഞ്ഞാമു, വയലാര്‍ ശരത്ചന്ദ്രവര്മ, ശാരദ മോഹന്‍, ഒ കെ മുരളീകൃഷ്ണന്‍, കെ ബിനു, വത്സലന്‍ വാതുശേരി ,കവി കുരീപ്പുഴ ശ്രീകുമാര്‍ ,രജി പണിക്കര്‍,പനത്താല സലിം കുമാര്‍ ,നൂറനാട് സുകു ,നൂറനാട് രാമചന്ദ്രന്‍ എന്‍ എസ് പ്രകാശ് കെ പി എ സി സുഭദ്ര ,താമരക്കുളം മണി,രാജന്‍ കൈലാസ് ,രതീഷ് കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .

വെറുപ്പിന്റേയും വര്‍ഗീയതയുടേയും വിഷം ചീറ്റുന്ന ഫാസിസ്റ്റ് വര്‍ഗീയഭ്രാന്തന്‍മാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന സമാധാനവും ശാന്തിയും തിരിച്ചുപിടിക്കുമെന്ന സന്ദേശമാണ് യുവകലാസാഹിതി സാംസ്കാരിക യാത്രയിലൂടെ നടത്തിയത് . സാംസ്കാരിക കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങളെയും മൂല്യബോധങ്ങളേയും പിറകോട്ടടിപ്പിക്കാനുള്ള ആര്‍എസ്എസ് ബിജെപി ശ്രമങ്ങളെ സാംസ്കാരികമായി തന്നെ പ്രതികരിക്കാന്‍ വേണ്ടിയാണ് യുവകലാസാഹിതി സാംസ്കാരിക ജാഥ നടത്തിയത് .

യാത്രയില്‍ എം എം സചിന്ദ്രന്‍ രചിച്ചു ബാലുശേരി ഡയറക്റ്റ് ചെയ്ത 'ഇന്നലെ ചെയ്‌തോ രബദ്ധം' എന്ന നാടകം , നാടന്‍പാട്ടുകള്‍, മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു .

ജന്മനാട്ടില്‍ ഒരു എഴുത്തുകാരിക്ക് ലഭിക്കുന്ന ഏതൊരു അംഗീകാരവും വലിയ ആനന്ദവും ,അഭിമാനവും നല്‍കുന്ന ഒരു കാര്യമാണെന്ന് മറുപടി പ്രസംഗത്തില്‍ രതീദേവി പറഞ്ഞു .അത് വലിയ്യ് അംഗീകാരമാണ് .വര്‍ഗീയ ഫാസിസ്റ്റു ശക്തികളെ കേരളത്തിന്റെ മണ്ണില്‍ നിന്നും തുരത്തിയോടിക്കുന്നതിനായി നടത്തിയ യുവകലാ സാഹിതിയുടെ സാംസ്കാരിക യാത്രയ്ക്ക് എല്ലാ ആശംസകളും ആറിയിക്കുന്നതായി രതീദേവി അറിയിച്ചു.

യുവകലാസാഹിതി രതിദേവിയെ ആദരിച്ചു
Join WhatsApp News
മുന്നിൽ 2019-02-22 19:40:52
ഇന്നത്തെ(2/22/2019) ഈമലയാളിയിൽ മൂന്നു അമേരിക്കൻ മലയാളി എഴുത്തുകാർക്കാണ് കേരളം അവാർഡ് കൊടുക്കുന്ന വാർത്തയുള്ളത്. നിങ്ങൾ പറയൂ അമേരിക്കയോ കേരളമോ മലയാള സാഹിത്യത്തിൽ മുന്നിൽ നിൽക്കുന്നത്?
വിദ്യാധരൻ 2019-02-24 07:03:05
മനുഷ്യ മനസ്സുകളെ സ്വാധീനിച്ച് ജീവിതത്തിൽ മാറ്റമുണ്ടായി ഒടുവിൽ സമൂഹത്തിൽ മാറ്റമുണ്ടാക്കുമ്പോൾ ഒരു സാഹിത്യകൃതി അനശ്വരമാകുന്നു . അതോടുകൂടി അതിന്റ കർത്താവ് പ്രശസ്തയോ പ്രശസ്തനോ ആകുന്നു .  അങ്ങനെയുള്ള ഒരാളെ ആണോ ഇവിടെ ആദരിക്കുന്നത് അതോ പ്രശസ്തയാക്കാൻ വേണ്ടി ആദരിക്കുകയാണോ?  തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ഈ കാലത്ത്, അവാർഡുകളും, പൊന്നാടകളും, സ്വീകരണങ്ങളും, പ്രശസ്തരായവരോട് ചേർന്ന് നിന്ന് പടം എടുത്തതുകൊ ണ്ട്, അമേരിക്കയിലാണോ കേരളത്തിലാണോ മലയാള സാഹിത്യം മുന്നിൽ നിൽക്കുന്നത് എന്ന് നിശ്ചയിക്കാൻ കഴിയില്ല .  അതിനു വേണ്ടി ഇപ്പോൾ ഉള്ള അളവുകോൽ മാറേണ്ടിയിരിക്കുന്നു  പ്രൊഫ. സാനു പറഞ്ഞതുപോലെ , 'മനുഷ്യനെ കണ്ടെത്താൻ സാഹിത്യത്തിന്' കഴിയുന്നില്ല എങ്കിൽ, ആ സപര്യ അർത്ഥശൂന്യമാണ് .

vayanakaaran 2019-02-24 09:15:35
അമേരിക്കൻ മലയാളികൾ (എഴുത്തുകാർ മാത്രമല്ല)
പണം കൊടുത്ത് അവാർഡ് വാങ്ങുന്നുവെന്നു 
എല്ലാവരും വിശ്വസിക്കുന്നത്കൊണ്ട് ഇനിമുതൽ 
അവാർഡുകൾ അമേരിക്കൻ മലയാളികൾ 
സ്വീകരിക്കില്ല എന്ന ശപഥം ചെയ്യുക. എന്തിനാണ് 
വെറുതെ നാണം കെടുന്നത് , ജനം 
അംഗീകരിക്കയില്ലെങ്കിൽ പിന്നെ എന്ത് കാര്യം.
അതുകൊണ്ട് എഴുത്തുകാർനല്ല രചനകൾ 
എഴുതി, സമൂഹ പ്രവർത്തകർ നല്ല കാര്യങ്ങൾ 
ചെയ്തു, മതപ്രവർത്തകർ പ്രസംഗിക്കാതെ 
കാരുണ്യപ്രവർത്തികൾ ചെയ്ത ജനത്തിന്റെ 
സ്നേഹവും അംഗീകാരവും വാങ്ങുക. അതിനു 
ഈ അവാര്ഡുകളെക്കാൾ എത്രയോ വിലയുണ്ട്.
വിദ്യാധരൻ സാർ എഴുതിയത് സത്യം. ഒരു 
പ്രതിഫലവും, അംഗീകാരങ്ങളും 
പ്രതീക്ഷിക്കാതെ അദ്ദേഹം കർമ്മനിരതാനാണ് .
അൽഫോൻസ് കണ്ണന്താനം പറഞ്ഞത് ശരിയാണ് 
ബംഗാളികളെ കൊണ്ട് ജോലി ചെയ്യിച്ച് 
ജന്മികളെപോലെ കഴിയുന്നു മലയാളികൾ.
അമേരിക്കയിൽ കഷ്ടപ്പെട്ട് ജോലി ചെയ്ത ഉണ്ടാക്കിയ 
പണം പാവം അമേരിക്കൻ മലയാളി നാട്ടിലുള്ള 
എഴുത്തുകാർക്കും, നാട്ടിലെ ജനങ്ങൾക്കും 
കൊടുക്കുന്നു.  ശരിക്കും അമേരിക്കൻ മലയാളി 
ശ്രീനിവാസൻ പറഞ്ഞ്പോലെ കോമാളി തന്നെയോ?
josecheripuram 2019-02-24 17:59:09
I was in Kerala center we were talking about the diversity of cultures.I only have one question we say Indian culture is the Best,Then Why We don't allow our kids to marry an INDIAN,who doesn't belong to our religion?We say we are an ancient culture,Then after so many years, we still does not mingle with other CASTAS?Still there is "DURABHIMALA KOLLA".Then we are not able to say that we are civilized.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക