Image

ദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായി

എ.സി. ജോര്‍ജ്ജ് Published on 22 February, 2019
ദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായി
ഹ്യൂസ്റ്റന്‍: ദേശിസൂപ്പര്‍ സ്റ്റാര്‍ടാലന്റ്‌ഷോ ഹ്യൂസ്റ്റനിലെ സ്റ്റാഫോര്‍ഡ് സിവിക്‌സെന്ററില്‍ ഫെബ്രുവരി 16ന് വൈകുന്നേരം വൈവിദ്ധ്യമേറിയ കലാമത്സരങ്ങളോടെയും കലാസാംസ്കാരിക പ്രകടനങ്ങളോടെയും വിസ്മയം വാരിവിതറി അവിസ്മരണീയമായി. ഹ്യൂസ്റ്റനിലെ നൃത്തസംഗീത കലാരംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ ലക്ഷ്മി പീറ്ററിന്റെ വിദഗ്ദ്ധമായ സംവിധാനത്തിലാണ് ദേശിസൂപ്പര്‍ സ്റ്റാര്‍ 2019 അരങ്ങേറിയത്. ഫോര്‍ട്ട്‌ബെന്റ് കൗണ്ടിജഡ്ജ്‌കെ.പി. ജോര്‍ജ്ജ് ഭദ്രദീപം കൊളുത്തിദേശിസൂപ്പര്‍സ്റ്റാര്‍ടാലന്റ്‌ഷോഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇന്ത്യയിലെകലാസാംസ്കാരിക പൈതൃകത്തെ നമ്മള്‍ വസിക്കുന്ന ഈ അമേരിക്കന്‍ നാടിന്റെകലാസാംസ്കാരികമൂല്യങ്ങളെയും പ്രകടനങ്ങളെയും സമന്വയിപ്പിക്കാനും പരിപോഷിപ്പിക്കാനും ഇത്തരം സംരംഭങ്ങള്‍ക്കുകഴിയുന്നുണ്ടെന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. ഹ്യൂസ്റ്റന്‍ കമ്മ്യൂണിറ്റി കോളേജ് ട്രസ്റ്റി നീതാസെയിന്‍, ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ് സി.ഇ.ഒ.ഡോ. ഫ്രീമുവര്‍ഗീസ് തുടങ്ങിയവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.

ദേശിസൂപ്പര്‍സ്റ്റാര്‍ ടാലന്റ്‌ഷോമത്സരം വിവിധറൗണ്ടുകളും വിവിധ ഗ്രൂപ്പുകള്‍ തിരിച്ചുമായിരുന്നു. ടാലന്റ്‌ഷോയിലെ ഓരോ മത്സരാര്‍ത്ഥികള്‍ക്കും അതാത് റൗണ്ടില്‍ കലാവിദഗ്ദ്ധര്‍ വിലയിരുത്തുകയും പ്രോത്സാഹനം നല്‍കുകയുമുണ്ടായി. എം.എഫ്.എം. ആര്‍.ജെ, നൃത്ത വിദഗ്ദ്ധ രേഖാ നായര്‍, ഗായിക ബ്രണ്ടാ തുടങ്ങിയവര്‍ മെന്റെറന്മാരായി പ്രവര്‍ത്തിച്ചു. പ്ലേബാക്ക് സിംഗര്‍ റന്‍ജിത് ഉണ്ണി(ജിമിക്കി കമ്മല്‍ ഫെയിം), പ്രസിദ്ധ സിനിമാതാരം രചനാ നാരായണന്‍കുട്ടി എന്നിവര്‍ സെലിബ്രിറ്റി ജഡ്ജിമാരായിരുന്നു. ദേശിസൂപ്പര്‍ സ്റ്റാര്‍ഷോ വേദിയില്‍ സംഗീത ശ്രുതിതാളലയങ്ങളെ സമ്മേളിപ്പിച്ചുകൊണ്ട് സപ്തവര്‍ണ്ണങ്ങള്‍ വാരിവിതറി സുകുമാര കലാപുഷ്പങ്ങള്‍ വിരിയിച്ച് അതിധന്യമാക്കിയപ്പോള്‍ കാണികള്‍ ഹര്‍ഷാരവത്തോടെസ്വീകരിച്ചു.

പങ്കെടുത്തവരുടെ വയസ്സിന്റെ അടിസ്ഥാനത്തിലായിരുന്നു മത്സരങ്ങള്‍ ക്രമീകരിച്ചത്.  8 വയസ്സുവരെയുള്ള വിഭാഗത്തില്‍ നൃത്തത്തിന് ശിവാനി കിരണ്‍, ഗാനാലാപനത്തിന് നിര്‍ജാര്‍ ചക്രവര്‍ത്തിഎന്നിവരും 9 മുതല്‍ 13 വയസ്സുവരെയുള്ള വിഭാഗത്തില്‍ നൃത്തത്തിനും ഗാനാലാപനത്തിലും മേധാ അനന്തുനിയും, 14 മുതല്‍ 18 വയസ്സുവരെയുള്ള വിഭാഗത്തില്‍ നിധി നവീന്‍ നൃത്തത്തിനും, 18 വയസ്സിനു മീതെയുള്ള വിഭാഗത്തില്‍ കിരണ്‍ വാസന്തി നൃത്തത്തിനും, അജിത് പിള്ള ഗാനാലാപനത്തിനും ഒന്നാം സമ്മാനങ്ങള്‍ നേടി. എല്ലാമത്സരങ്ങള്‍ക്കും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഓസ്റ്റിന്‍ ടെക്‌സാസില്‍ നിന്നുള്ള മേധാ അനന്തുനി ദേശിസൂപ്പര്‍ സ്റ്റാര്‍യു.എസ്.എ. 2019 ടൈറ്റിലിന് അര്‍ഹമായി.

അതിഥികളായെത്തിയ റന്‍ജിത് ഉണ്ണി, രചന നാരായണന്‍കുട്ടി, കലാകാരിയും സംഘാടകയുമായ ലക്ഷ്മി പീറ്റര്‍ തുടങ്ങിയവരും നൃത്തനൃത്തങ്ങള്‍ അവതരിപ്പിക്കുകയും ഗാനങ്ങള്‍ ആലപിക്കുകയുംചെയ്തു. അത്യന്തം ആസ്വാദ്യകരവും അവിസ്മരണീയവുമായിരുന്നു ദേശിസൂപ്പര്‍സ്റ്റാര്‍ഷോ എന്ന്കാണികളും ശ്രോതാക്കളും അഭിപ്രായപ്പെട്ടു.



ദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായിദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായിദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായിദേശി സൂപ്പര്‍ സ്റ്റാര്‍-2019 വിസ്മയംവിതറി അവിസ്മരണീയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക