Image

ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യോഗം ഞായറാഴ്ച

Published on 22 February, 2019
ധീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ യോഗം ഞായറാഴ്ച
ന്യു യോര്‍ക്ക്: കശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹത്തിനു നേരയെുണ്ടായ ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ച ധിര ജവാന്മാര്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദരാഞ്ജലികള്‍.

ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സംഘടനാ ഭേദമില്ലാതെ എല്ലാവരെയും പങ്കെടുപ്പിച്ച് അനുസ്മരണ യോഗം കൂടുന്നു. ഫെബ്രുവരി 24 ഞായറാഴ്ച വൈകിട്ട് 4.30 ന്ന്യൂ റോഷലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ചാണ് അനുസ്മരണം (15 Leroy Place, New Rochelle, \n 10805  ).

ഈ കൊടുംക്രൂരതയോട്ശക്തിയായി പ്രതിഷേധിക്കുന്നതിനായിന്യൂ യോര്‍ക്കിലുള്ള എല്ലാ മലയാളി സംഘടനകളും പങ്കെടുക്കണമെന്ന് വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോയി ഇട്ടന്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക