Image

ആത്മരക്ഷ മൊബൈല്‍ ആപ് പ്രകാശനം ചെയ്തു

Published on 22 February, 2019
ആത്മരക്ഷ മൊബൈല്‍ ആപ് പ്രകാശനം ചെയ്തു
കൊച്ചി: കത്തോലിക്ക സഭയിലെ ആത്മീയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ആത്മരക്ഷ മൊബൈല്‍ ആപ്പിന്‍റെ പരിഷ്കരിച്ച പതിപ്പ് കൊച്ചിയില്‍ പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം നിര്‍വഹിച്ചു.

എല്ലാവിധ ആത്മീയ കാര്യങ്ങളും പ്രാര്‍ഥനകളും അടക്കം ടെക്സ്റ്റ്, ഓഡിയോ രൂപത്തില്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് പ്രവര്‍ത്തിക്കും. പിഒസി ബൈബിള്‍, സങ്കീര്‍ത്തനങ്ങള്‍, തിരുവചനങ്ങള്‍, പ്രാര്‍ഥനകള്‍, ജപമാല, നൊവേന കുരിശിന്‍റെ വഴി, അനുദിന വിശുദ്ധര്‍ തുടങ്ങി വിഭവസമ്പന്നമാണ് ആത്മരക്ഷ. വിശുദ്ധ ഫൗസിറ്റയുടെ ഡയറിക്കുറിപ്പുകളുടെ ഓഡിയോ, യുകാറ്റ് ഓഡിയോ, ആയിരത്തിലധികം ഭക്തിഗാനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മവോമൃമസവെമ എന്നു സേര്‍ച്ച് ചെയ്താല്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

പ്രകാശന കര്‍മത്തില്‍ ജിലു ജോസഫ് (വൈസ് പ്രസിഡന്‍റ്, വെബ് ആന്‍ഡ് ക്രാറ്റ്ഫ്‌സ്), എബിന്‍ ജോസ് ടോം (സിഇഒ വെബ് ആന്‍ഡ് ക്രാറ്റ്ഫ്‌സ്), റവ.ഡോ.ജോര്‍ജ് മഠത്തിപ്പറന്പില്‍ (സെക്രട്ടറി, ഉന്നതവിദ്യാഭ്യാസ കമ്മീഷന്‍), ജേക്കബ് തോമസ് (ആത്മരക്ഷ ആപ്പ് കോ ഓര്‍ഡിനേറ്റര്‍), റവ.ഡോ.ജോസഫ് വട്ടക്കളം (മുന്‍ പ്രിന്‍സിപ്പല്‍, എസ്ബി കോളജ് ), ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഷിക്കാഗോ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക