Image

സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി; മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് താക്കീത്

കല Published on 23 February, 2019
സുകുമാരന്‍ നായര്‍ക്കെതിരെ ആഞ്ഞടിച്ച് കോടിയേരി;  മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്ന് താക്കീത്

എന്‍എസ്എസിന്‍റെ മാടമ്പിത്തരം മനസില്‍ വെച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികള്‍ക്ക് പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ല. സുകുമാരന്‍ നായര്‍ സവര്‍ണ മനോഭാവമുള്ളയാണെന്നും കോടിയേരി പറഞ്ഞു. 

എന്‍എസ്എസുമായി ഇനിയൊരു ചര്‍ക്കില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

 ശബരിമല വിഷയത്തോടെ ഇടതുസര്‍ക്കാരുമായി ഇടഞ്ഞ എന്‍എസ്എസ് ശബരിമല സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സംഘടന കൂടിയാണ്. ഇതോടെയാണ് സിപിഎമ്മും എന്‍എസ്എസും അകലുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ വലിയ ശ്രമങ്ങള്‍ സിപിഎം നേതൃത്വം സ്വീകരിച്ചിരുന്നു. 

പെരുന്നയിലേക്ക് ചര്‍ച്ചയ്ക്ക് വരാമെന്ന് വരെ കോടിയേരി പറഞ്ഞിരുന്നു. പക്ഷെ എല്ലാത്തിനോടും മുഖംതിരിച്ചാണ് എന്‍എസ്എസ് പ്രതികരിച്ചത്. ഇതിനിടെ എല്‍ഡിഎഫ് കണ്‍വീനര്‍ സുകുമാരന്‍ നായര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല നായര്‍ സമുദായം എന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തി. ഇതിനു ശേഷമാണ് കോടിയേരിയും എന്‍എസ്എസിനെതിരെ കടുത്ത നിലപാടുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപിയെ സഹായിക്കുന്ന നിലപാടാണ് ഇപ്പോള്‍ എന്‍എസ്എസിനെന്നാണ് സിപിഎം വിലയിരുത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക