Image

പോര്‍വിമാനം പറപ്പിക്കാന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു

കല Published on 23 February, 2019
പോര്‍വിമാനം പറപ്പിക്കാന്‍ ബാഡ്മിന്‍റണ്‍ താരം പി.വി സിന്ധു

ബാഡ്മിന്‍റണ്‍ കോര്‍ട്ടില്‍ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് പി.വി സിന്ധു. ഇപ്പോഴിതാ റാക്കറ്റ് മാറ്റിവെച്ച് ആകാശത്ത് ചരിത്രമെഴുതാന്‍ തയാറെടുക്കുകയാണ് സിന്ധു. ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശിയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്ട് എയര്‍ക്രാഫ്റ്റായ തേജസിന്‍റെ സഹപൈലറ്റായി പറക്കാനൊരുങ്ങുകയാണ് സിന്ധു. പോര്‍വിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാവും 23കാരിയായ സിന്ധു. 
ബംഗളുരുവില്‍ നടക്കുന്ന എയ്റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്‍റെ ഭാഗമായിട്ടാണ് സിന്ധു പോര്‍വിമാനത്തിന്‍റെ പൈലൈറ്റ് സീറ്റില്‍ എത്തുന്നത്. വ്യോമപ്രദര്‍ശനത്തിന്‍റെ ഭാഗമായി വനിതകള്‍ക്ക് ആദരമിര്‍പ്പിച്ച് ശനിയാഴ്ച വനിതാ ദിനമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സന്ധു പൈലറ്റായി പോര്‍വിമാനത്തിലെത്തുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക