Image

വിഘടന വാദി യാസിന്‍മാലിക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശ്രീനഗറില്‍ വന്‍ സൈനീക വിന്യാസം

കല Published on 23 February, 2019
വിഘടന വാദി യാസിന്‍മാലിക്കിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ശ്രീനഗറില്‍ വന്‍ സൈനീക വിന്യാസം

ജമ്മു കശ്മീരിലെ ശ്രീനഗറിലെ വന്‍ സൈനീക വിന്യാസം. 100 കമ്പിനി കേന്ദ്രസേനയെ പൊടുന്നനെ വിമാനമാര്‍ഗം എത്തിച്ചാണ് ശ്രീനഗറില്‍ വിന്യസിച്ചത്. യുദ്ധ സമാനസാഹചര്യത്തിലെന്ന പോലെയാണ് പൊടുന്നനെയുള്ള സൈനീക നീക്കം. 
പാകിസ്ഥാന്‍ അനുകൂല വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിനെ കഴിഞ്ഞ ദിവസം രാത്രി കശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കേന്ദ്രസേനയെ ശ്രീനഗറിലേക്ക് അയച്ചത്. 
കശ്മീരില്‍ ഏറെ വേരോട്ടമുള്ള വിഘടനവാദി നേതാവാണ് യാസിന്‍ മാലിക്ക്. പാകിസ്ഥാനുമായി ചായ്വുള്ള യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്യുമ്പോള്‍ സാധാരണ വന്‍ പ്രതിഷേധം ഉണ്ടാവാറുണ്ട്. കശ്മീര്‍ ജമാഅത്ത് ഇ ഇസ്ലാമിയുടെ തലവന്‍ അബദുള്‍ ഹമീദ് ഫയാസിനെ അടക്കം നിരവധി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. 
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കെയാണ് പൊടുന്നനെ വിഘടനവാദി നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതൊരു കരുതല്‍ നടപടിയടെ ഭാഗമായിട്ടാണ് കരുതപ്പെടുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക