ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് സ്വാധീന മേഖല സന്ദര്‍ശിക്കുന്നതിനിടെ സാമൂഹ്യപ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനും അനുയായികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ബി.സുദര്ശന് റെഡ്ഡി, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
നക്സലുകളെ നേരിടാന്‍ ആയുധം നല്കി ആദിവാസികളെ പ്രത്യേക പോലീസ് ആയി ഉപയോഗിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയെ കോടതി വിമര്‍ശിച്ചു.