Image

ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തം; കൊച്ചി നഗരത്തില്‍ പുക

Published on 23 February, 2019
ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തം; കൊച്ചി നഗരത്തില്‍ പുക
 കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തെ തുടര്‍ന്നുള്ള പുക കൊച്ചി നഗരത്തില്‍ വ്യാപിക്കുന്നു.

ചമ്പക്കര, വൈറ്റില, മരട്‌, കുണ്ടന്നൂര്‍, കടവന്ത്ര, അമ്പലമുകള്‍, എംജി റോഡ്‌ പ്രദേശങ്ങളിലാണ്‌ പുക ശല്യം വ്യാപിച്ചിരിക്കുന്നത്‌.

പ്ലാന്റിലെ പ്ലാസ്റ്റിക്‌ സംസ്‌കരിക്കുന്ന മേഖലയിലാണ്‌ ഇന്നലെ തീപ്പിടിത്തം ഉണ്ടായത്‌. ഫയര്‍ഫോഴ്‌സ്‌ എത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും അണക്കാന്‍ സാധിച്ചിട്ടില്ല. തീ പൂര്‍ണമായും അണക്കാനുള്ള ശ്രമം  തുടരുകയാണ്‌.

ഇന്നലെ വൈകീട്ട്‌ നാല്‌ മണിയോടെയാണ്‌ തീപ്പിടിത്തം ഉണ്ടായത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക