Image

പാപ്പാനെ മര്‍ദ്ദിക്കുന്നത്‌ കണ്ട ആന തിരിഞ്ഞു ; ഭയന്നോടിയവര്‍ക്ക്‌ പരിക്ക്‌

Published on 23 February, 2019
പാപ്പാനെ മര്‍ദ്ദിക്കുന്നത്‌ കണ്ട ആന തിരിഞ്ഞു ; ഭയന്നോടിയവര്‍ക്ക്‌ പരിക്ക്‌

കുന്നംകുളം : പാപ്പാനെ മര്‍ദ്ദിക്കുന്നത്‌ കണ്ടുനില്‍ക്കാന്‍ ആനയ്‌ക്ക്‌ കഴിഞ്ഞില്ല. ഇതോടെ ആന തിരിഞ്ഞു. തുടര്‍ന്ന്‌ പൂരം കാണാന്‍ എത്തിയ ജനം ഭയന്നോടി.

നിലത്തു വീണു പരിക്കേറ്റ ചിലര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികില്‍സ തേടി. കാണിപ്പയ്യൂര്‍ അന്നംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പുലര്‍ച്ചെയാണ്‌ സംഭവം അരങ്ങേറിയത്‌.

അടുപ്പുട്ടി സ്വദേശിയായ യുവാവാണ്‌ എഴുന്നള്ളിപ്പില്‍ പങ്കെടുക്കുകയായിരുന്ന ആനയുടെ പാപ്പാനെ ആക്രമിച്ചത്‌. ത്രിവേണി ആഘോഷ കമ്മിറ്റിയുടെ കൊമ്പന്‍ പരമേശ്വരന്റ പാപ്പാനാണ്‌ അടിയേറ്റത്‌. ഇയാള്‍ ആനയുടെ കാലിലേക്കു വീണതോടെ ആന തിരിഞ്ഞു.

പൂരം കാണാനെത്തിയവര്‍ നാലുപാടും ഓടുന്നതിനിടെയാണു പരിക്കേറ്റത്‌.പാപ്പാനെ ആക്രമിച്ച യുവാവ്‌ പിന്നീട്‌ കെട്ടിടത്തിന്റെ മുകളില്‍നിന്ന്‌ വീണിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക