Image

യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം

Published on 23 February, 2019
യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍  സിബിഐ അന്വേഷണം  ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിഷേധം

തിരുവനന്തപുരം : കാസര്‍കോട്‌ രണ്ട്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം സിബിഐക്ക്‌ വിടണമെന്ന്‌ ആവശ്യപ്പെട്ട്‌ സെക്രട്ടറിയേറ്റിന്‌ മുമ്പില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

ഗൂഡാലോചനയില്‍ ഉള്‍ക്കൊണ്ട പ്രതികളെക്കൂടി അറസ്റ്റ്‌ ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം യൂത്ത്‌ കോണ്‍ഗ്രസിന്‍റെ മാര്‍ച്ച്‌ കൊച്ചിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. ആലുവ എസ്‌ പി ഓഫീസിലേക്കും കൊച്ചി കമ്മീഷണര്‍ ഓഫീസിലേക്കും 11.45 ലാണ്‌ മാര്‍ച്ച്‌ തുടങ്ങിയത്‌.

കോര്‍പറേഷന്‍ ഓഫീസിന്‌ മുന്നില്‍ മാര്‍ച്ച്‌ നടത്തിയ പ്രവര്‍ത്തകരെ പോലീസ്‌ തടഞ്ഞു. അതിനെത്തുടര്‍ന്ന്‌ ബാരിക്കേഡ്‌ തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ്‌ ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. ഇതിന്‌ ശേഷവും മുദ്രാവാക്യം വിളി തുടര്‍ന്ന പ്രവര്‍ത്തകരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത്‌ നീക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക