Image

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്: മുഖ്യമന്ത്രി

Published on 23 February, 2019
ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്: മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമായി നടപ്പിലാക്കും.

പാലക്കാട് മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ കെട്ടിടോദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ മേഖലകള്‍ തിരിച്ച്‌ ലീഡ് കോളേജുകള്‍ സ്ഥാപിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. പി.കെ ശശി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. വെബ് സൈറ്റ് ഉദ്ഘാടനം മണ്ണാര്‍ക്കാട് എംഎല്‍എ എന്‍. ഷംസുദ്ധീന്‍ നിര്‍വ്വഹിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക