Image

പുല്‍വാമ ഭീകരാക്രമണം; വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് യോഗി ആദിത്യനാഥ്

Published on 23 February, 2019
പുല്‍വാമ ഭീകരാക്രമണം; വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് യോഗി ആദിത്യനാഥ്
ലക്നൗ: ( 23.02.2019) പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ചുള്ള വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുല്‍വാമ ഭീകരാക്രമണത്തില്‍ 44 സൈനികര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്ത് നടപടിയാണ് ഉണ്ടായിരിക്കുന്നതെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മുന്നിലാണ് യോഗി ആദിത്യനാഥ് വികാരാധീനനായത്. ലക്നൗവില്‍ 'യുവ കി മന്‍കി ബാത്' എന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ ഭീകരാക്രമണം നടന്നു, ആക്രമണവും അതിന്റെ അന്വേഷണവും നടക്കും. പക്ഷേ കാര്യങ്ങള്‍ വീണ്ടും പഴയപടിയാകും,? എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ നിങ്ങളുടെ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഭീകരത ഇല്ലാതാക്കപ്പെടും. അണയാന്‍ പോകുന്ന വിളക്ക് ആളിക്കത്തുന്നതാണ്. അതു തന്നെയാണ് കശ്മീരില്‍ സംഭവിച്ചിരിക്കുന്നത്. ഭീകരത അതിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. നരേന്ദ്രമോഡി സര്‍ക്കാര്‍ ഇത് അവസാനിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നും വിദ്യാര്‍ത്ഥിക്ക് യോഗി ആദിത്യനാഥ് മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക