Image

പെരിയയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നെന്ന് മുല്ലപ്പള്ളി

Published on 23 February, 2019
പെരിയയില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഭയന്നെന്ന് മുല്ലപ്പള്ളി
കാസര്‍കോട്: കൊല്ലപ്പെട്ടവരുടെ വീട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുമെന്ന് പറഞ്ഞ് പിന്നീട് നടത്താതിരുന്നത് നാട്ടുകാരുടെ പ്രതികരണം ഓര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യത്തോട് കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചില്ലായെന്ന് പി.കരുണാകരന്‍ എം.പി പറഞ്ഞത് ശുദ്ധനുണയാണ്. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അതേസമയം ഇരട്ടക്കൊലയ്ക്ക് പിന്നാലെ പെരിയയിലെ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിപിഎം വാദം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് എത്തി. സിപിഎം കണക്കുകള്‍ പെരുപ്പിച്ച്‌ കാട്ടുകയാണെന്നും അഞ്ച് കോടിയുടെ നഷ്ടം എന്താണെന്ന് പി.കരുണാകരന് മാത്രമേ അറിയൂവെന്നും ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക