Image

യുദ്ധം ഉണ്ടായാല്‍ ഇന്ത്യയെ ഞെട്ടിക്കുമെന്ന്‌ പാക്‌ സൈന്യം

Published on 23 February, 2019
യുദ്ധം ഉണ്ടായാല്‍ ഇന്ത്യയെ ഞെട്ടിക്കുമെന്ന്‌ പാക്‌ സൈന്യം

റാവല്‍പിണ്ടി: രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കരുതെന്ന്‌ മുന്നറിയിപ്പ്‌ നല്‍കി പാക്കിസ്ഥാന്‍ സൈന്യം. യുദ്ധം ഉണ്ടായാല്‍ ഇന്ത്യക്ക്‌ സംഭ്രമിപ്പിക്കുന്ന മറുപടി നല്‍കുമെന്നും പാക്‌ സൈന്യം അറിയിച്ചു.

തങ്ങള്‍ യുദ്ധത്തിന്‌ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒന്ന്‌ ഉറപ്പ്‌ നല്‍കുകയാണ്‌. എന്തെങ്കിലും പ്രകോപനം ഉണ്ടായാല്‍ നിങ്ങള്‍ക്ക്‌ ഞങ്ങളെ അതിശയിപ്പിക്കാന്‍ കഴിയില്ല.

തീര്‍ച്ചയായും നിങ്ങളെ പാക്കിസ്ഥാന്‍ അതിശയിപ്പിക്കുമെന്നും മുഖ്യ സൈനിക വക്താവ്‌ മേജര്‍ ജനറല്‍ ആസിഫ്‌ ഗഫൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 അന്വേഷങ്ങളൊന്നും നടത്താതെ പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്‌.

വിഭജനത്തെ ഇന്ത്യക്ക്‌ ഇതുവരെ അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങള്‍ക്ക്‌ 72 വര്‍ഷത്തെ ചരിത്രമുണ്ട്‌.

1947 ല്‍ വിഭജനം സംഭവിക്കുകയും പാക്കിസ്ഥാന്‍ സ്വാതന്ത്ര്യം പ്രാപിക്കുകയും ചെയ്‌തു. എന്നാല്‍ ഇന്ത്യക്ക്‌ ഈ വിഭജനം ഇപ്പോഴും അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിനു ഇതുവരെ പാക്കിസ്ഥാന്‍ തയാറായിട്ടില്ല. എന്നാല്‍ ഇന്ത്യ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. യുദ്ധത്തിനു പാക്കിസ്ഥാന്‍ മുന്‍കൈ എടുക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കാനുള്ള എല്ലാ അവകാശവും പാക്കിസ്ഥാനുണ്ടെന്നും ആസിഫ്‌ ഗഫൂര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക