Image

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി തെലങ്കാന

Published on 23 February, 2019
വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി തെലങ്കാന

തെലങ്കാന: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി തെലങ്കാന സര്‍ക്കാര്‍. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മന്ത്രിസഭാ യോഗത്തില്‍ വ്യക്തമാക്കി.

സൈനികര്‍ക്ക് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. പുല്‍വാമ സംഭവം ഇന്ത്യന്‍ ജനത ഒരിക്കലും മറക്കില്ലെന്നും ചന്ദ്രശേഖര്‍ റാവു സഭയില്‍ വ്യക്തമാക്കി. രാജ്യത്തിനുവേണ്ടി ജീവ ത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബത്തെ സഹായിക്കേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ഇന്ത്യയിലെ മുഴുവന്‍ ജനതയ്ക്കും സൈനികരുടെ ജീവത്യാ​ഗം ഓര്‍മ്മയുണ്ടാകണമെന്നും ചന്ദ്രശേഖര്‍ റാവു പറഞ്ഞു. രാജ്യത്തിനെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ സൈനികരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനായി മുമ്ബോട്ട് വന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക