Image

റേഷന്‍കടകള്‍ മിനി എടിഎം കൗണ്ടറുകളാക്കും: മന്ത്രി

Published on 23 February, 2019
റേഷന്‍കടകള്‍ മിനി എടിഎം കൗണ്ടറുകളാക്കും: മന്ത്രി

ആലപ്പുഴ : റേഷന്‍കടകള്‍ മിനി എടിഎം കൗണ്ടറുകളാക്കി മാറ്റുന്നതിന് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി ചര്‍ച്ച നടക്കുന്നതായി മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

റേഷന്‍കട വൈവിധ്യവല്‍ക്കരിക്കുകയാണ്. മുടങ്ങിയ ആട്ടവിതരണം പുനസ്ഥാപിച്ചു. റേഷന്‍കടകളില്‍ സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍കൂടി വിതരണം ചെയ്യും. ഇ -പോസ് മെഷീനും കംപ്യൂട്ടര്‍വല്‍ക്കരണവും റേഷന്‍ വിതരണം സുതാര്യമാക്കി. റേഷന്‍ വിതരണത്തിലെ സുതാര്യത ഉറപ്പാക്കാന്‍ ഇ -പോസ് മെഷീനുകള്‍ ത്രാസുമായി ബന്ധിപ്പിക്കുന്നത് പൂര്‍ത്തിയാക്കും. 13 സാധനങ്ങളുടെ വില അഞ്ചുവര്‍ഷം വര്‍ധിപ്പിക്കില്ലെന്ന വാഗ്ദാനം പാലിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ ആധുനികമാക്കും.

ഗൃഹോപകരണങ്ങളുടെ വില്‍പ്പന ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.പ്രസ്‌ക്ലബ‌് സെക്രട്ടറി ജി ഹരികൃഷ‌്ണന്‍ അധ്യക്ഷനായി. ജില്ലാ സപ്ലൈ ഓഫീസര്‍ പി മുരളീധരന്‍നായര്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ സിറഫുദീന്‍ നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക