Image

സവാള വില കിലോയ്‌ക്ക്‌ അഞ്ചു രൂപ

Published on 23 February, 2019
സവാള വില  കിലോയ്‌ക്ക്‌ അഞ്ചു രൂപ

കേരളത്തില്‍ സവാള വില സമീപ കാലത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തിലെത്തി. പ്രാദേശിക പട്ടണങ്ങളില്‍ ഒരു കിലോ സവാളയുടെ വില ഏഴു രൂപയായി കുറഞ്ഞു. ചില സ്ഥലങ്ങളില്‍ വില അഞ്ചു രൂപയാണ്‌.

മഹാരാഷ്ട്രയില്‍ നിന്നും സവാള വന്‍തോതില്‍ കേരളത്തിലേക്ക്‌ ഒഴുകുന്നതാണ്‌ വിലയിടിവിന്‌ കാരണമെന്ന്‌ വ്യാപാരികള്‍ പറഞ്ഞു.

മഹാരാഷ്ട്രയിലെ ലസല്‍ഗാവ്‌ മാര്‍ക്കറ്റില്‍ ഒരു ക്വിന്റല്‍ സവാളയുടെ വില 280 രൂപയാണ്‌. പൂന പോലുള്ള സ്ഥലങ്ങളില്‍ 150 രൂപ വരെ വില താഴ്‌ന്നു.

രണ്ടാഴ്‌ച മുമ്പ്‌ വരെ 15 -20 രൂപയായിരുന്നു സംസ്ഥാനത്തെ വിലനിലവാരം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക