Image

കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന്‌ സമര്‍പ്പിച്ചു

Published on 23 February, 2019
കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന്‌ സമര്‍പ്പിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ നാടിന്‌ സമര്‍പ്പിച്ചു.

കരിപ്പൂരിലും ഡല്‍ഹിയിലും തിരുവനന്തപുരത്തുമായി നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ്‌ പി.സദാശിവം വീഡിയോ കോണ്‍ഫറന്‍സ്‌ വഴി ടെര്‍മിനല്‍ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.

പുതിയ ടെര്‍മിനല്‍ കരിപ്പൂരിന്റെ വികസനത്തിനും യാത്രക്കാരുടെ സൗകര്യത്തിനും മുതല്‍ക്കൂട്ടാവുമെന്ന്‌ ഗവര്‍ണര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിലൂടെ കേന്ദ്ര വ്യവസായ, വാണിജ്യ, വ്യോമയാന മന്ത്രി സുരേഷ്‌ പ്രഭു മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തു തന്നെ നാല്‌ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമാണ്‌ കേരളമെന്ന്‌ അദ്ദേഹം പറഞ്ഞു.

കരിപ്പൂരിന്റ വികസന പൂര്‍ത്തീകരണത്തിന്‌ എല്ലാവരും സഹകരിക്കണമെന്ന്‌ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി ഡോ.കെ.ടി.ജലീല്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനവും കൂടുതല്‍ സൗകര്യങ്ങളും അനിവാര്യമാണെന്നും കരിപ്പൂരിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക