Image

മലപ്പുറം പെയിന്റ്‌ ഗോഡൗണിലെ തീപിടുത്തം നിയന്ത്രണാതീതമെന്ന്‌ റിപോര്‍ട്ട്‌

Published on 23 February, 2019
മലപ്പുറം പെയിന്റ്‌ ഗോഡൗണിലെ തീപിടുത്തം നിയന്ത്രണാതീതമെന്ന്‌ റിപോര്‍ട്ട്‌

മലപ്പുറം: എണ്ണവണ്ണയിലെ പെയിന്റ്‌ ഗോഡൗണില്‍ തീപ്പിടുത്തം. അപകടം സംഭവിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഇതുവരെ തീ അണയ്‌ക്കാനായിട്ടില്ല.

തീ അണയ്‌ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള അഗ്‌നിശമന സംവിധാനങ്ങളടക്കം സ്ഥത്തെത്തിയിട്ടുണ്ട്‌.

പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ ഗോഡൗണില്‍ അതിവേഗം തീപടരുകയായിരുന്നു. രണ്ട്‌ ലോറികള്‍ കത്തി നശിച്ചു.

അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌.

മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ്‌ തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്‌.

തീ ഗോഡൗണില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്‌.  പൊട്ടിത്തെറിക്ക്‌ സാധ്യതയുണ്ടെന്ന മുന്നറിപ്പുണ്ട്‌.

ഗോഡൗണില്‍നിന്ന്‌ പുറത്തേക്ക്‌ തീ പടരാതിരിക്കാന്‍ സമീപത്തെ പത്ത്‌ കുടുംബങ്ങളെ വീടുകളില്‍നിന്ന്‌ അഗ്‌നിശമന സേന ഒഴിപ്പിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക