Image

മാര്‍ച്ച് ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

Published on 23 February, 2019
മാര്‍ച്ച് ഒന്നുമുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്. മാര്‍ച്ച് ഒന്നു മുതല്‍ സത്യഗ്രഹം ആരംഭിക്കുമെന്ന് കെജ്‌രിവാള്‍ ഡല്‍ഹി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന പദവിയ്ക്കായി ഡല്‍ഹിയിലെ ജനങ്ങള്‍ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡല്‍ഹി ഒഴികെ രാജ്യത്തെങ്ങും ജനാധിപത്യ സംവിധാനമാണ് നിലനില്‍ക്കുന്നത്. ജനങ്ങള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുത്തതാണ് ഡല്‍ഹിയിലെ സര്‍ക്കാര്‍. എന്നാല്‍ ഡല്‍ഹി സര്‍ക്കാരിന് ഒരു അധികാരവുമില്ല. ഈ സാഹചര്യത്തിലാണ് ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് അനിശ്ചിത കാല നിരാഹാര സത്യാഗ്രഹം തുടങ്ങുന്നതെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 

ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന് കെജ്‌രിവാള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നേരത്തെ ഉറപ്പു നല്‍കിയിരുന്നതാണെന്നും എന്നാല്‍ ഇതുവരെ അത് നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ എഴുപത് വര്‍ഷമായി  ഡല്‍ഹിലെ ജനങ്ങള്‍ അനീതിയാണ് അനുഭവിക്കുന്നത്. അതിനായി തലസ്ഥാനത്ത് പ്രചാരണ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക