Image

സി.പി.എമ്മുകാരെ വിവാഹം ചെയ്യരുതെന്ന് തൃണമൂല്‍

Published on 17 April, 2012
സി.പി.എമ്മുകാരെ വിവാഹം ചെയ്യരുതെന്ന് തൃണമൂല്‍
സി.പി.എമ്മുകാരെയോ അവരുടെ അകന്ന ബന്ധുക്കളെപ്പോലുമോ വിവാഹം ചെയ്യരുതെന്ന് അണികളോട് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആഹ്വാനം. പശ്ചിമബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ ഹബ്രയില്‍ നടന്ന പരിപാടിക്കിടെ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മള്ളിക് ആണ് ഈ നിര്‍ദേശം നല്‍കിയത്. പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും സി.പി.എമ്മും രംഗത്തെത്തിയിട്ടുണ്ട്.

സി.പി.എം. പാര്‍ട്ടി അനുഭാവികളോട് ഇടപഴകരുത്. ചായക്കടയില്‍ വെച്ച് കണ്ടാല്‍പ്പോലും അവരോട് മിണ്ടരുത്. സി.പി.എം. പാര്‍ട്ടിക്കാരുമായോ അവരുടെ ബന്ധുക്കളുമായോ സ്വന്തം കുടുംബം വിവാഹ ബന്ധത്തിലേര്‍പ്പെടുന്നില്ലെന്ന് ഒരോ പ്രവര്‍ത്തകനും ഉറപ്പാക്കണം - അദ്ദേഹം വ്യക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുമായി എന്തെങ്കിലും ബന്ധം പുലര്‍ത്തുന്ന ബന്ധുക്കളെ ഒഴിവാക്കി നിര്‍ത്തണമെന്നാണ് മള്ളിക് അണികളെ ഉപദേശിച്ചത്.
Join WhatsApp News
Thomas T Oommen, President ICF 2013-06-30 15:26:06
It is high time that the world community address the persecution of minorities in Pakistan. Hindus, Sikhs, Christians and other minorities are being treated as less than human.  World community should rise up against this.  If the teenager  Malala could stand up to the radicals why can't  the rest of us stand up against the persecution of minorities. 
John Varghese 2013-07-01 17:49:51
What you are going to do about it? Tell us first. We will follow the leader 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക